മുൻപ് നഷ്ടപ്പെട്ട അവസരം ഇപ്പോൾ കൈയടിയായി

Saturday 19 March 2022 4:12 AM IST

തിരുവനന്തപുരം: 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏറ്റവുമധികം കൈയടി ലഭിച്ചത് സിഗ്നേച്ചർ ഫിലിമിനായിരുന്നു. കൊവിഡ് മഹാമാരിയും ആഭ്യന്തരയുദ്ധങ്ങളും സാമ്പത്തിക പ്രതിസന്ധിയും കൊണ്ട് വലഞ്ഞ മനുഷ്യരുടെ അതിജീവനം പ്രമേയമായി ഐ.എഫ്.എഫ്.കെയ്ക്ക് 33 സെക്കൻഡ് ദൈർഘ്യമുള്ള സിഗ്നേച്ചർ ഫിലിം ഒരുക്കിയത് മഞ്ചേരിക്കാരനായ മുജീബ് മഠത്തിലാണ്. 2018ൽ അവസരം ലഭിച്ചെങ്കിലും പലവിധ കാരണങ്ങളാൽ മുജീബിന് സിഗ്നേച്ചർ ഫിലിം ഒരുക്കാൻ കഴിഞ്ഞില്ല. അതിന്റെ പോരായ്മ തീർക്കൽ കൂടിയായിരുന്നു ഇത്തവണത്തെ സിഗ്നേച്ചർ ഫിലിം. പ്രതിസന്ധിയുടെ കാലത്തും വെളിച്ചമായി നിലകൊണ്ട സിനിമയും അതിന്റെ പ്രതീക്ഷയുമാണ് ഫിലിമിന്റെ സന്ദേശം. ആനിമേഷൻ ഒരുക്കിയത് വിനോദ് പഞ്ചാരത്താണ്. സംഗീതം ബിബിനും ശബ്ദം രാമഭദ്രനും നിർവഹിച്ചിരിക്കുന്നു.

Advertisement
Advertisement