കെ റെയിൽ കേരളത്തെ മുഴുവനായും ബാധിക്കുന്ന സാമൂഹ്യപ്രശ്നം : കെ.സുരേന്ദ്രൻ

Saturday 19 March 2022 10:47 PM IST

ഇരിങ്ങാലക്കുട: കെ റെയിൽ കേരളത്തെ മുഴുവനും ബാധിക്കുന്ന സാമൂഹ്യ പ്രശ്‌നമാണെന്നും പൊലീസിനെ ഉപയോഗിച്ച് നടപ്പാക്കാമെന്ന പിണറായി വിജയന്റെ ധാർഷ്ട്യം നടപ്പാകില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാറിന്റെ നേത്യത്വത്തിൽ രണ്ട് ദിവസമായി ജില്ലയിൽ നടത്തിയ കെ റെയിൽ വിരുദ്ധ പദയാത്രയുടെ സമാപനസമ്മേളനം ഇരിങ്ങാലക്കുട ടൗൺ ഹാൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ റെയിലിന്റെ പേരിൽ സർക്കാരിന് അധികാരമില്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി തന്നെ പാർലമെന്റിൽ വ്യക്തമാക്കിയതാണ്. ബി.ജെ.പി വികസനത്തിന് എതിരല്ല. ദേശീയപാത വികസന വിഷയത്തിലും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയുടെ കാര്യത്തിലും ഉൾനാടൻ ജലപാത പദ്ധതിയുടെ കാര്യത്തിലും എതിരായ നിലപാട് പാർട്ടി സ്വീകരിച്ചിട്ടില്ല. സുനാമിയും രണ്ട് പ്രളയവും നേരിട്ട സംസ്ഥാനത്തെ ഭീകരമായ വെള്ളക്കെട്ടും വെള്ളക്കെടുതികളുമാണ് പദ്ധതി നടപ്പാക്കിയാൽ കാത്തിരിക്കുന്നത്. വ്യാജ എജൻസികളെ വച്ച് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. അഡ്വ.രവികുമാർ ഉപ്പത്ത് അദ്ധ്യക്ഷനായി. ദേശീയ കൗൺസിൽ അംഗം സി.പി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ സദാനന്ദൻ മാസ്റ്റർ, എ.നാഗേഷ്, സിന്ധുമോൾ, അഡ്വ.നിവേദിത തുടങ്ങിയവർ പ്രസംഗിച്ചു.

കെ​ ​റെ​യി​ൽ​ ​പി​ണ​റാ​യി​യു​ടെ സ്വ​കാ​ര്യ​ ​സാ​മ്പ​ത്തിക അ​ജ​ണ്ട​ ​:​ ​ഡോ.​കെ.​എ​സ്.​രാ​ധാ​കൃ​ഷ്ണൻ

തൃ​ശൂ​ർ​ ​:​ ​കേ​ര​ളം​ ​സ്വ​ത​ന്ത്ര​ ​രാ​ഷ്ട്ര​മാ​ണെ​ന്നും​ ​അ​തി​ന്റെ​ ​ഏ​ക​ഛ​ത്ര​പ​തി​യാ​ണ് ​താ​നെ​ന്നു​മാ​ണ് ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​ധാ​ര​ണ​യെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ഉ​പാ​ദ്ധ്യ​ക്ഷ​ൻ​ ​ഡോ​:​കെ.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​​കെ.​ ​റെ​യി​ൽ​ ​വി​രു​ദ്ധ​ ​പ​ദ​യാ​ത്ര​ ​ര​ണ്ടാം​ ​ദി​വ​സം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
പി​ണ​റാ​യി​യു​ടെ​യും​ ​സി.​പി.​എ​മ്മി​ന്റെ​യും​ ​സ്വ​കാ​ര്യ​ ​സാ​മ്പ​ത്തി​ക​ ​അ​ജ​ണ്ട​യാ​ണ് ​കെ​ ​റെ​യി​ൽ​ ​പ​ദ്ധ​തി.​ ​ജ​ന​ങ്ങ​ൾ​ക്ക് ​ദ്രോ​ഹ​ക​ര​മാ​യ​ ​കെ​ ​റെ​യി​ൽ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​ൻ​ ​ബി.​ജെ.​പി​ ​സ​മ്മ​തി​ക്കി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സു​ജ​യ് ​സേ​ന​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സം​സ്ഥാ​ന​ ​വ​ക്താ​വ് ​ടി.​പി.​സി​ന്ധു​ ​മോ​ൾ,​ ​നേതാക്കളായ​ ​കെ.​വി.​ശ്രീ​ധ​ര​ൻ​ ​മാ​സ്റ്റ​ർ,​ ​സി.​സ​ദാ​ന​ന്ദ​ൻ​ ​മാ​സ്റ്റ​ർ,​ ​അ​ഡ്വ.​ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ,​ ​എ.​നാ​ഗേ​ഷ്,​ ​സി.​നി​വേ​ദി​ത,​ ​ഷാ​ജു​മോ​ൻ​ ​വ​ട്ടേ​ക്കാ​ട് ,​ ​സു​രേ​ന്ദ്ര​ൻ​ ​ഐ​നി​ക്കു​ന്ന​ത്ത്,​ ​എം.​എ​സ്.​സ​മ്പൂ​ർ​ണ,​ ​എം.​എ​ൻ.​നാ​രാ​യ​ണ​ൻ​ ​ന​മ്പൂ​തി​രി,​ ​കെ.​എ​സ്.​ഹ​രി,​ ​ജ​സ്റ്റി​ൻ​ ​ജേ​ക്ക​ബ്ബ്,​ ​അ​ഡ്വ.​ര​വി​കു​മാ​ർ​ ​ഉ​പ്പ​ത്ത്,​ ​പൂ​ർ​ണി​മ​ ​സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ​ ​സ​ന്നി​ഹി​ത​രാ​യി.

Advertisement
Advertisement