സി.ഐക്കെതിരെ പീഡനപരാതി; വനിതാ ഡോക്ടറുടെ മൊഴിയെടുത്തു

Sunday 20 March 2022 12:41 AM IST

തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഡോക്ടറെ, തലസ്ഥാനത്തെ സി.ഐ രാത്രിയിൽ വീട്ടിലെത്തി ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് നടപടി തുടങ്ങി.

പരാതിക്കാരിയായ ഡോക്ടറെ ഇന്നലെ റൂറൽ എസ്.പി ഡോ. ദിവ്യാ വി. ഗോപിനാഥ് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞു. വിശദമായ മൊഴിയെടുത്ത ശേഷം സി.ഐക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഡിവൈ.എസ്.പി സുൽഫിക്കറോട് നിർദ്ദേശിച്ചു. പിന്നാലെ ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തി. സി.ഐയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തേക്കുമെന്നാണ് വിവരം.

മലയിൻകീഴ് എസ്.എച്ച്.ഒ എ.വി. സൈജുവിനെതിരെ കഴിഞ്ഞ എട്ടിന് റൂറൽ എസ്.പിക്കും 15ന് ഡി.ജി.പിക്കും പരാതി നൽകിയെങ്കിലും നടപടിയെടുക്കാതെ പൂഴ്‌ത്തുകയായിരുന്നു. ഇന്നലെ കേരളകൗമുദി ഇക്കാര്യം പുറത്തുകൊണ്ടുവന്നതോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. അതിനിടെ, ഒരു പൊലീസ് സംഘടനയുടെ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റായ സി.ഐയെ രക്ഷിക്കാൻ ശ്രമം തുടങ്ങി. സി.ഐയുടെ ഭാര്യയെക്കൊണ്ട് ഡോക്ടർക്കെതിരെ വ്യാജപരാതി നൽകിക്കാനും ശ്രമമുണ്ട്. രണ്ടരലക്ഷം രൂപ തന്റെ പക്കൽ നിന്ന് വാങ്ങിയതിന്റെയടക്കം തെളിവുകൾ പൊലീസിന് കൈമാറുമെന്ന് പരാതിക്കാരി പറഞ്ഞു.

Advertisement
Advertisement