മൊറോക്കോയിലെ യു.എസ് അംബാസഡറായി ഇന്ത്യൻ വംശജൻ പുനീത് തൽവാറിനെ നിയമിച്ചു

Sunday 20 March 2022 1:17 AM IST

വാഷിംഗ്ടൺ: ഇന്ത്യൻ വംശജൻ പുനീത് തൽവാറിനെ മൊറോക്കോയിലെ യു.എസ് അംബാസഡറായി നിയമിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നിലവിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ സീനിയർ അഡ്വൈസറായ പുനീത് വൈറ്റ് ഹൗസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റ് എന്നിവിടങ്ങളിൽ ദേശീയ സുരക്ഷാ,വിദേശ നയ പദവികൾ വഹിച്ചിട്ടുണ്ട്. വാഷിംഗ്ടൺ സ്വദേശിയായ പുനീത് കോർനെൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എൻജിനിയറിംഗ് ബിരുദവും കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർനാഷണൽ അഫയേഴ്സിൽ ബിരുദാനന്തര ബിരുദവും നേടി. പൊളിറ്റിക്കൽ - മിലിറ്ററി അഫയേഴ്‌സ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി, പ്രസിഡന്റിന്റെ സ്‌പെഷ്യൽ അസിസ്റ്റന്റ്, നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ സീനിയർ ഡയറക്ടർ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെനറ്റിലെ ഫോറിൻ റിലേഷൻസ് കമ്മിറ്റിയിൽ സീനിയർ പ്രൊഫഷണൽ സ്റ്റാഫ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Advertisement
Advertisement