വിദൂര വിദ്യാഭ്യാസം നേടിയവർക്ക് യു.എ.ഇയിൽ ടീച്ചേഴ്സ് ലൈസൻസ് ലഭിക്കില്ല

Sunday 20 March 2022 2:50 AM IST

അബുദാബി : വിദൂര വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നേടിയവർക്ക് യു.എ.ഇയിൽ ടീച്ചേഴ്സ് ലൈസൻസ് ലഭിക്കില്ല. ഈ സർട്ടിഫിക്കറ്റുകൾക്ക് ഇക്വലൻസി സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതാണ് തടസം. യു.എ.ഇയിലെ അദ്ധ്യാപക ലൈസൻസ് പരീക്ഷ പാസായാലും ഇക്വലൻസി സർട്ടിഫിക്കറ്റുണ്ടെങ്കിലേ ടീച്ചേഴ്സ് ലൈസൻസ് ലഭിക്കൂ.

വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി അദ്ധ്യാപകരായി തുടരുന്ന മലയാളികൾ അടക്കമുള്ളവർ ഇതോടെ ജോലി നഷ്ടമാകുമെന്ന ഭീതിയിലാണ്. പുതിയ അദ്ധ്യാപകർ 2 വർഷത്തിനുള്ളിൽ ലൈസൻസ് എടുക്കണം.

റെഗുലർ കോഴ്സ് സർട്ടിഫിക്കറ്റുള്ളവർക്കു മാത്രമേ ഇനി അദ്ധ്യാപകരായി ജോലി ചെയ്യാനാകൂ. ദുബായിൽ ഒഴികെ മറ്റ് എമിറേറ്റുകളിലും ഇക്വലൻസി സർട്ടിഫിക്കറ്റ് നേരത്തെ നിർബന്ധമാക്കിയിരുന്നു.

Advertisement
Advertisement