പാകിസ്ഥാനിൽ സൈനിക താവളത്തിൽ സ്‌ഫോടനം

Monday 21 March 2022 6:14 AM IST

കറാച്ചി: വടക്കൻ പാകിസ്ഥാനിലെ സിയാൽകോട്ട് സൈനിക താവളത്തിൽ വൻ സ്‌ഫോടനം. പഞ്ചാബ് പ്രവിശ്യയിലെ കന്റോൺമെന്റ് ഏരിയയ്ക്ക് സമീപം ആയുധങ്ങൾ സംഭരിച്ചിരുന്ന ഇടത്താണ് സ്‌ഫോടനം. ഒന്നിലധികം സ്‌ഫോടനങ്ങളുണ്ടായതെന്നാണ് വിവരം. ഇന്നലെ രാവിലെ ആറ് മണിയോടെ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തമാണ് പൊട്ടിത്തെറികളിലേക്ക് നയിച്ചത്.

ഇവിടെ ആയുധങ്ങൾ സംഭരിച്ചിരുന്ന ഇടത്താണ് സ്‌ഫോടനം നടന്നതെന്ന് റിപ്പോട്ടുകളുണ്ട്. പാകിസ്ഥാനിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ സൈനിക താവളങ്ങളിലൊന്നാണ് സിയാൽകോട്ട്. അതേ സമയം, സ്ഫോടനത്തിൽ ആളപായമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്നും സൈനിക വക്താവിനെ ഉദ്ധരിച്ച് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisement
Advertisement