സി.വി രാമൻപിള്ള

Monday 21 March 2022 9:44 AM IST
cv raman pillai

 സി.വി രാമൻപിള്ള (1858 മേയ് 19 - 1922 മാർച്ച് 22)

. 1858 മേയ് 19ന് തിരുവനന്തപുരം കൊച്ചുകണ്ണാർ വീട്ടിൽ പനവിളാകത്ത് നീലകണ്ഠപ്പിള്ളയുടെയും കണ്ണങ്കര പാർവതിപ്പിള്ളയുടെയും മകനായി ജനനം.

. സംസ്കൃത,ആയുർവേദ താന്ത്രിക പഠനങ്ങൾക്കൊപ്പം സി.വി രാമൻപിള്ള തിരുവനന്തപുരത്തെ ആദ്യ ഇംഗ്ളീഷ് സ്കൂളിൽ തന്റെ പഠനം നടത്തി.

. ഹിസ് ഹൈനസ് മഹാരാജാ കോളേജിൽ (നിലവിലെ യൂണിവേഴ്സിറ്റി കോളേജ് ) ബിരുദ പഠനം പൂർത്തിയാക്കി.

. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് 1881ൽ ബി.എ പഠനം ഏഴാം റാങ്കോടെ പൂർത്തിയാക്കി.

. കേരള പാട്രിയോട്ട് എന്ന മാസിക ആരംഭിച്ചു.

. ആദ്യ വിവാഹം പരാജയപ്പെട്ടതിനെ തുടർന്ന് നാടുവിട്ട് ഹൈദരാബാദിലേക്ക് പോയി

. ഈ യാത്ര അദ്ദേഹത്തിന് പ്രമുഖ രാജസ്ഥാനങ്ങളെ നേരിട്ട് കണ്ടു മനസിലാക്കാൻ സഹായിച്ചു

. 1887- ൽ 30-ാമത്തെ വയസിൽ പതിനാറുകാരിയായ പരുന്താനി കിഴക്കേവീട്ടിൽ ഭാഗീരഥിയമ്മയെ വിവാഹം കഴിച്ചു

. നിയമപഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ചെന്നൈയിൽ സർക്കാർ പ്ളീഡർ പരീക്ഷയ്ക്ക് പഠിച്ചു. അതും പാതിവഴിയിൽ മതിയാക്കി ഹൈക്കോടതിയിൽ ശിരസ്താദാർ (ക്ളർക്ക്) ആയി ജോലി നോക്കി.

. 1905 ൽ സർക്കാർ പ്രസ് വിഭാഗത്തിൽ സൂപ്രണ്ടായി ജോലിയിൽ നിന്ന് വിരമിച്ചു.

. 1904ൽ ഭാഗീരഥിയമ്മയുടെ മരണ ശേഷം അവരുടെ മൂത്തസഹോദരിയും രാജാരവി വർമ്മയുടെ ഇളയ സഹോദരൻ സി. രാജ രാജവർമ്മയുടെ വിധവയുമായ ജാനകി അമ്മയെ വിവാഹം കഴിച്ചു
. 1918ൽ സി.വി. തിരുവിതാംകൂർ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അദ്ധ്യക്ഷനായി. പരീക്ഷാ ബോർഡ് മെമ്പറായി

. മലയാളിസഭയിലും മലയാളി, മിതഭാഷി, വഞ്ചിരാജ് എന്നീ പത്രികകളുടെ പിന്നിലും പ്രവർത്തിച്ചു

. മലയാളി മെമ്മോറിയലിനു പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രങ്ങളിലൊന്ന്

. കേരള സ്കോട്ട് എന്നറിയപ്പെടുന്ന സി.വി 1922 മാർച്ച് 21ന് 63-ാം വയസിൽ അന്തരിച്ചു

Advertisement
Advertisement