ക്ലബ്ബുകൾ രജിസ്റ്റർ ചെയ്യണം

Tuesday 22 March 2022 12:00 AM IST

തൃശൂർ: ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനടക്കമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതും രജിസ്‌ട്രേഷൻ തുടരുന്നതുമായ ക്ലബ്ബുകൾ/സംഘടനകൾ അവയുടെ ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, സ്‌പോർട്‌സ് ചട്ടം 62ൽ പ്രതിപാദിക്കുന്ന ഫാറം എച്ച്, 500 രൂപ ഫീസ് എന്നിവ സഹിതം തൃശൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ 31നകം രജിസ്റ്റർ ചെയ്യണമെന്ന് സ്‌പോർട്സ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നീ വിഭാഗങ്ങളിൽ പ്രാദേശികമായി സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സ്‌പോർട്‌സ് ക്ലബ്ബുകൾ/സംഘടനകളുടെ ഭാരവാഹികൾ എന്നിവരും തദ്ദേശ സ്വയംഭരണ സ്‌പോർട്‌സ് കൗൺസിലിൽ അംഗങ്ങളാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 8547352799, 0487 2332099. പത്ര സമ്മേളനത്തിൽ കെ.ആർ. സാംബശിവൻ, ബിന്നി ഇമ്മട്ടി, ജോയ് വർഗീസ് കെ, എം.എം. ബാബു, ദിദിക .സി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement