കാൽനട ജാഥ

Tuesday 22 March 2022 11:45 PM IST

തിരുവനന്തപുരം: പൊതുപണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പേരൂർക്കട - കേശവദാസപുരം മേഖലാ കാൽനട ജാഥ ആരംഭിച്ചു. ഐ.എൻ.ടി.യു.സി നേതാവ് പേരൂർക്കട ഒ.എസ്. രാജീവ് (ജാഥാ ക്യാപ്ടൻ), സി.ഐ.ടി.യു നേതാവ് അനിൽകുമാർ (ജാഥാ മാനേജർ), എ.ഐ.ടി.യു.സി നേതാവ് നന്ദൻ (ജാഥാ വൈസ് ക്യാപ്ടൻ), സി.ഐ.ടി.യു നേതാവ് ബി.കെ. രതീഷ് ,​തൊഴിലാളി സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ജാഥ പേരൂർക്കട ജംഗ്ഷനിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ഡി. മോഹനൻ ഉദ്ഘാടനം ചെയ്‌തു. കോൺഗ്രസ് പേരൂർക്കട മണ്ഡലം പ്രസിഡന്റ് മേലത്ത് മേലെ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement