ധവളപത്രം ഇറക്കാൻ വെല്ലുവിളിച്ച് പ്രതിപക്ഷം

Thursday 24 March 2022 12:13 AM IST

ആലപ്പുഴ : നഗരസഭയിൽ 2021-22 സാമ്പത്തികവർഷത്തിൽ വികസന,ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ സാധിക്കാത്തതും വാർഡുകളിൽ റോഡിന്റെ വികസനത്തിനായി പണം അനുവദിച്ചിട്ട് കരാറുകാർ പ്രവൃത്തികൾ ഏറ്റെടുക്കാത്തതും മുൻ ഭരണ സമിതിയുടെ സാമ്പത്തിക വീഴ്ചകൾ മൂലമാണെന്നുമുള്ള ചെയർപേഴ്‌സന്റെ ആരോപണത്തിന് മറുപടിയായി, ധവളപത്രം ഇറക്കാൻ വെല്ലുവിളിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.റീഗോ രാജു. ഭരണസമിതിയുടെ വീഴ്ചകൾ മറയ്ക്കാൻ കഴിഞ്ഞ ഒരു വർഷമായി ഉരുവിടുന്ന ഒരു വാക്യമായി ഇത് മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. ഈ വർഷത്തെ ബഡ്ജറ്റിന് മുമ്പായി ധവളപത്രം ഇറക്കുമെന്ന ചെയർപേഴ്‌സന്റെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണെന്നും പ്രതിപക്ഷം ആരോപിച്ചു.

Advertisement
Advertisement