ഭിന്നശേഷി വിദ്യാർത്ഥികളുടെ കലാകായികമേള

Thursday 24 March 2022 1:27 AM IST

ആറ്റിങ്ങൽ: കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ കലാകായിക മേളയും കുടുംബസംഗമവും കിഴുവിലം ഗവൺമെന്റ് യു.പി.എസിൽ നടന്നു. സമാപന സമ്മേളനവും സമ്മാനവിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മനോൻമണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. വിനിത,​ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സുലഭ, വാർഡ് മെമ്പർമാരായ അനീഷ് ജി.ജി, പ്രസന്ന എ, ജയന്തി കൃഷ്ണ, രജിത ആർ, സൈജ നാസർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എസ്. സതീഷ്കുമാർ സ്വാഗതവും അദ്ധ്യാപകൻ ടി.ആർ. ബാലമുരളീകൃഷ്ണൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement