മന്ത്രിതല യോഗം വിളിക്കണം

Friday 25 March 2022 12:45 AM IST

ആലപ്പുഴ : കഴിഞ്ഞ ഏതാനും ആഴ്ചകളായി ആലപ്പുഴയിലെ ഹൗസ്‌ ബോട്ട് മേഖലയിൽ ഉണ്ടായിട്ടുള്ള വിഷയങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പി.പി.ചിത്തരഞ്ജൻ എം.എൽ.എ ടൂറിസം,തുറമുഖം വകുപ്പ് മന്ത്രിമാർക്ക് കത്ത് നൽകി. ഹൗസ് ബോട്ട് മേഖല കഴിഞ്ഞ വർഷങ്ങളിലെ നിർജീവാവസ്ഥയിൽ നിന്ന് സജീവമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉണ്ടാകുന്ന വിഷയങ്ങൾ ആലപ്പുഴയുടെ ടൂറിസം മേഖലയെ പൊതുവെ ബാധിക്കും. ഹൗസ് ബോട്ടുകളുടെ ലൈസൻസ് സംബന്ധിച്ചും മറ്റുവിഷയങ്ങളിലും ടൂറിസം, തുറമുഖം വകുപ്പുകൾ പരസ്പരം കൂടിയാലോചിച്ച് നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കണമെന്നും ആലപ്പുഴയിലെ ടൂറിസം മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുവേണ്ടി ടൂറിസം, തുറമുഖം വകുപ്പ് മന്ത്രിമാർ പങ്കെടുത്തു അടിയന്തരമായി യോഗം ചേരണമെന്നും ചിത്തരഞ്ജൻ ആവശ്യപ്പെട്ടു.

Advertisement
Advertisement