മ​യ​ക്കു​മ​രു​ന്ന് ​ക​ച്ച​വ​ട​ക്കാ​ര​ൻ​ ​ഒ​ടു​വി​ൽ​ ​അ​റ​സ്റ്റി​ൽ​; ​അ​ദൃ​ശ്യ​നായ ല​ഹ​രി​ക്ക​ച്ച​വ​ട​ക്കാ​ര​ൻ​ ​ ബി ടെ​ക് ​വി​ദ്യാ​ർ​ത്ഥി

Friday 25 March 2022 2:21 AM IST

കൊ​ച്ചി​:​ ​ല​ഹ​രി​ ​ഇ​ട​പാ​ടി​ന് ​പ്ര​ത്യേ​ക​ ​ടീം​ ​രൂ​പീ​ക​രി​ച്ച് ​അ​ദൃ​ശ്യ​നാ​യി​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ച്ച​വ​ടം​ ​പൊ​ടി​പൊ​ടി​ച്ചി​രു​ന്ന​ത് ​ബി.​ടെ​ക് ​വി​ദ്യാ​ർ​ത്ഥി​!​ ​പ്ര​ത്യേ​ക​ ​എ​ക്സൈ​സ് ​സം​ഘം​ ​മാ​സ​ങ്ങ​ളോ​ളം​ ​പി​ന്തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​യു​വാ​ക്ക​ളെ​ ​സ്ലീ​പ്പ​ർ​ ​സെ​ല്ലു​ക​ളാ​ക്കി​ ​മാ​റ്റി​യ​ ​സൈ​ബ​ർ​ ​വി​ദ​ഗ്ദ്ധ​ൻ​ ​കൂ​ടി​യാ​യ​ ​ആ​ല​പ്പു​ഴ​ ​അ​രൂ​ർ​ ​പ​ള്ളി​ക്ക​ട​വി​ൽ​പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​ഹ​രി​കൃ​ഷ്ണ​ൻ​ ​(24​)​ ​പി​ടി​യി​ലാ​യ​ത്.​ ​വൈ​റ്റി​ല​ ​ച​ളി​ക്ക​വ​ട്ടം​ ​കു​ഴു​വേ​ലി​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പം​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ഇ​യാ​ളെ​ ​വ​ള​ഞ്ഞ് ​അ​റ​സ്റ്റ് ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​അ​ഞ്ച് ​ഗ്രാം​ ​എം.​ഡി.​എം.​എ​ ​ക​ണ്ടെ​ടു​ത്തു.​ ​മ​യ​ക്കു​മ​രു​ന്ന് ​ല​ഹ​രി​യി​ലാ​യി​രു​ന്ന​ ​ഇ​യാ​ൾ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ആ​ക്ര​മി​ച്ച് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​ ​കീ​ഴ്‌​പ്പെ​ടു​ത്തി.​ ​ബം​ഗ​ളൂ​രു​വി​ൽ​ ​നി​ന്ന് ​മ​യ​ക്കു​മ​രു​ന്ന് ​എ​ത്തി​ച്ച് ​'​നൈ​റ്റ് ​റൈ​ഡേ​ഴ്‌​സ് ​ടാ​സ്‌​ക് ​ടീം​'​ ​എ​ന്ന് ​പേ​രി​ൽ​ ​സം​ഘ​മു​ണ്ടാ​ക്കി​യാ​യി​രു​ന്നു​ ​ഇ​ട​പാ​ട്.

നേ​രി​ട്ട് ​വി​ല്പ​ന​യ്ക്കി​റ​ങ്ങാ​തെ​ ​ല​ഹ​രി​പ്പൊ​തി​ക​ൾ​ ​വ​ഴി​യ​രി​കി​ലു​ൾ​പ്പെ​ടെ​ ​സു​ര​ക്ഷി​ത​മാ​യി​ ​വ​ച്ച് ​സം​ഘാം​ഗ​ങ്ങ​ൾ​ക്ക് ​ലോ​ക്കേ​ഷ​ൻ​ ​അ​യ​ച്ചു​ന​ൽ​കി​യാ​ണ് ​ഇ​ട​പാ​ട് ​ന​ട​ത്തി​യി​രു​ന്ന​ത്.​ ​ടെ​ലി​ഗ്രാം​ ​ആ​പ്പ് ​വ​ഴി​യാ​യി​രു​ന്നു​ ​ആ​ശ​യ​വി​നി​മ​യം.​ ​രാ​ത്രി​ ​ഏ​ഴ് ​മു​ത​ൽ​ ​പ​ത്തു​വ​രെ​യാ​ണ് ​ക​റ​ക്കം.​ ​'​പ​ണി​ ​ഡ്രോ​പ്പ്ഡ്'​ ​എ​ന്ന​ ​കോ​ഡാ​ണ് ​മ​യ​ക്കു​മ​രു​ന്ന് ​പൊ​തി​ക​ൾ​ ​വ​ച്ചി​ട്ടു​ണ്ടെ​ന്ന​തി​ന് ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.​ ​പൊ​തി​ക​ൾ​ ​എ​ടു​ത്താ​ൽ​ ​'​ടാ​സ്‌​ക് ​കം​പ്ലീ​റ്റ​ഡ്'​ ​എ​ന്ന് ​മെ​സേ​ജ് ​അ​യ​ക്ക​ണം.​ ​അ​ടു​ത്തി​ടെ​ ​മ​യ​ക്കു​മ​രു​ന്നു​മാ​യി​ ​പി​ടി​യി​ലാ​യ​ ​യു​വാ​ക്ക​ൾ​ ​ന​ൽ​കി​യ​ ​വി​വ​ര​മാ​ണ് ​ഹ​രി​കൃ​ഷ്ണ​നി​ലേ​ക്ക് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തെ​ ​എ​ത്തി​ച്ച​ത്.
ഒ​രു​ ​ഗ്രാം​ ​എം.​ഡി.​എം.​എ​ ​വി​ല്പ​ന​ ​ന​ട​ത്തി​യാ​ൽ​ ​വി​ത​ര​ണ​ക്കാ​ര​ന് 1000​ ​രൂ​പ​ ​ക​മ്മി​ഷ​ൻ​ ​ന​ൽ​കി​യി​രു​ന്നു.​ ​ഹോ​സ്റ്റ​ലു​ക​ളി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​യു​വാ​ക്ക​ളെ​യാ​ണ് ​ല​ക്ഷ്യം​ ​വ​ച്ചി​രു​ന്ന​ത്.​ ​എ​റ​ണാ​കു​ളം​ ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​ക്വാ​ഡ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എം.​ ​സ​ജീ​വ് ​കു​മാ​ർ​ ,​ ​അ​സി.​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​കെ.​ആ​ർ​ ​രാം​ ​പ്ര​സാ​ദ്,​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​സ​ത്യ​ ​നാ​രാ​യ​ണ​ൻ​ ​ഇ.​എ​സ്,​ ​ര​മേ​ശ​ൻ​ ​കെ.​കെ,​ ​സി​റ്റി​ ​മെ​ട്രോ​ ​ഷാ​ഡോ​യി​ലെ​ ​എ​ൻ.​ഡി.​ ​ടോ​മി,​ ​എ​ൻ.​ജി​ ​അ​ജി​ത് ​കു​മാ​ർ​ ,​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​ ​ജി​തീ​ഷ്,​ ​വി​മ​ൽ​ ​രാ​ജ് ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​സം​ഘ​മാ​ണ് ​പ്ര​തി​യെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

Advertisement
Advertisement