ലാത്തിച്ചാർജ്ജിൽ സംഘർഷ ഭൂമിയായി കളക്ടറേറ്റ് പരിസരം

Thursday 24 March 2022 10:52 PM IST

തൃശൂർ : സിൽവർ ലൈനിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ച് ലാത്തിച്ചാർജ്ജിൽ കലാശിച്ചതോടെ, സംഘർഷഭൂമിയായി കളക്ടറേറ്റ് പരിസരം. ഡി.സി.സി ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുന്നിലെത്തിയതോടെ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടന്നതോടെ ലാത്തിച്ചാർജ്ജ് നടത്തി. അതേസമയം ഏതാനും പ്രവർത്തകർ കളക്ടറേറ്റ് വളപ്പിൽ കയറി പ്രതീകാത്മകമായി പ്രതിഷേധക്കുറ്റി സ്ഥാപിച്ചത് സംഘർഷത്തിന് വഴിവച്ചു.

ഇവിടെ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ.ജനീഷ്, സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ, ജില്ലാ വൈസ് പ്രസിഡന്റ് അരുൺ മോഹൻ, ടി.സി.വിനോദ്, ലിന്റോ പള്ളിപറമ്പൻ, മുഹമ്മദ് ഹാഷിം, അൽജോ ചാണ്ടി, ജിൻസ് ചിറയത്ത്, അരുൺ മോഹൻ, ഷൈമിൽ, മൊയ്തീൻഷാ എന്നിവർക്ക് പരിക്കേറ്റു. ഇവരിൽ മുഹമ്മദ് ഹാഷിം, ജിൻസ് ചിറയത്ത് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാത്തതിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, അനിൽ പരിയാരം, രാഹുൽ സൂര്യൻ, നിഖിൽ ജി.കൃഷ്ണൻ, മനാഫ് അഴീക്കോട്, വിമൽ സി.വി എന്നിവരുടെ നേതൃത്വത്തിൽ വെസ്റ്റ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടർന്ന് പരിക്കേറ്റ പ്രവർത്തകരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


പ്രതിഷേധ മാർച്ച് കളക്ടറേറ്റിന് മുൻപിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ഒ.ജെ.ജനീഷ് അദ്ധൃക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നാഷണൽ കോ ഓർഡിനേറ്റർ ഷോൺ പല്ലിശ്ശേരി , സംസ്ഥാന സെക്രട്ടറിമാരായ ശോഭ സുബിൻ, സി.പ്രമോദ്, ഡി.സി.സി ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറ, സജീർ ബാബു, നിയോജകമണ്ഡലം പ്രസിഡന്റ് ജിജോമോൻ തുടങ്ങിയവർ പ്രസംഗിച്ചു.

കോ​ൺ​ഗ്ര​സ് ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം

തൃ​ശൂ​ർ​ ​:​ ​​ടി.​എ​ൻ​.​പ്ര​താ​പ​ൻ,​ ​ര​മ്യ​ഹ​രി​ദാ​സ് ഉൾപ്പെടെയുള്ള​ ​യു.​ഡി.​എ​ഫ് ​എം.​പി​മാ​രെ​ ​മ​ർ​ദ്ദി​ച്ച​ ​ഡ​ൽ​ഹി​ ​പൊ​ലീ​സി​ന്റെ​ ​ന​ട​പ​ടി​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചും​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സി​ന്റെ​ ​ക​ള​ക്ട​റേ​റ്റ് ​മാ​ർ​ച്ചി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​പ്ര​വ​ർ​ത്ത​ക​രെ​ ​അ​കാ​ര​ണ​മാ​യി​ ​ത​ല്ലി​ച്ച​ത​ച്ച​ ​ന​ട​പ​ടി​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചും​ ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.​

​ഡി.​സി.​സി​ ​ഓ​ഫീ​സി​ൽ​ ​നി​ന്നും​ ​ആ​രം​ഭി​ച്ച​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം​ ​കോ​ർ​പ​റേ​ഷ​ൻ​ ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​സ​മാ​പി​ച്ചു.​ ​സ​മാ​ധാ​ന​പ​ര​മാ​യി​ ​പ്ര​ക​ട​നം​ ​ന​ട​ത്തി​യ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​മു​ൻ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യെ​യും​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രെ​യും​ ​ബി​നി​ ​ടൂ​റി​സ്റ്റ് ​ഹോ​മി​ന് ​സ​മീ​പ​ത്ത് ​വ​ച്ച് ​ലാ​ത്തി​ ​കൊ​ണ്ട് ​ത​ല​യ്ക്ക​ടി​ച്ച് ​പ​രി​ക്കേ​ൽ​പ്പി​ച്ച​ ​ഈ​സ്റ്റ് ​സി.​ഐ​ ​ലാ​ൽ​കു​മാ​റി​ന്റെ​ ​ന​ട​പ​ടി​ ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും​ ​മാ​ർ​ച്ചി​ന്റെ​ ​സ​മാ​പ​ന​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ​ ​പ​റ​ഞ്ഞു.​ ​

പൊ​ലീ​സി​നെ​ ​ഉ​പ​യോ​ഗി​ച്ച് ​ത​ല്ലി​യൊതു​ക്കാ​ൻ​ ​ശ്ര​മി​ച്ചാ​ൽ​ ​അ​തി​ശ​ക്ത​മാ​യി​ ​തി​രി​ച്ച​ടി​ക്കു​മെ​ന്നും​ ​നാ​ളെ​ ​ജി​ല്ല​യി​ലെ​ ​എ​ല്ലാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​പൊ​ലീ​സ് ​അ​തി​ക്ര​മ​ത്തി​നെ​തി​രെ​ ​പ്ര​തി​ഷേ​ധ​പ്ര​ക​ട​നം​ ​ന​ട​ത്തു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​മാ​ർ​ച്ച്‌

കോ​ൺ​ഗ്ര​സ്,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ൾക്കെതിരെയുള്ള​ ​പൊ​ലീ​സ് ​ന​ര​നാ​യാ​ട്ടി​നെ​തി​രെ​ ​ടൗ​ൺ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​മാ​ർ​ച്ച് ​ഇ​ന്ന് ​രാ​വി​ലെ​ 10​ ​ന് ​ഡി.​സി.​സി​യി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ക്കും

Advertisement
Advertisement