അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആനയൂട്ട്

Saturday 26 March 2022 12:50 AM IST

അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്ന ആനയൂട്ട് ശ്രദ്ധേയമായി. ഉത്സവത്തിന്റെ എട്ടാം ദിവസമായ ഇന്നലെ ഉച്ചയ്ക്ക് ക്ഷേത്രത്തിലെ ആനപ്രേമികളുടെ നേതൃത്വത്തിൽ നടന്ന ആനയൂട്ടിൽ തൃക്കടവൂർ ശിവരാജു, പത്മന ശരവണൻ, കുളമാക്കിൽ പാർത്ഥസാരഥി എന്നീ ഗജവീരൻമാർ പങ്കെടുത്തു. കഴിഞ്ഞ വർഷം ചരിഞ്ഞ അമ്പലപ്പുഴ വിജയകൃഷ്ണന്റെ സ്മൃതി കുടീരത്തിൽ നമസ്ക്കാരമർപ്പിച്ചതിന് ശേഷമാണ് ആനകൾ ആനയൂട്ടിനായി എത്തിയത്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആനപ്രേമികളും ആനയൂട്ടിന് സാക്ഷിയാകാൻ ക്ഷേത്രത്തിലെത്തിയിരുന്നു.

Advertisement
Advertisement