പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് : കേന്ദ്ര സേനയെ വിന്യസിക്കും

Sunday 27 March 2022 1:21 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏപ്രിൽ 12 ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സേനയെ വിന്യസിക്കും. മാർച്ച് 28ന് 133 യൂണിറ്റ് കേന്ദ്ര സേന ബംഗാളിലെത്തും. അസൻസോൾ, ബാലിഗഞ്ച് എന്നീ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. ഏപ്രിൽ 16നാണ് ഫലപ്രഖ്യാപനം.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള വിവിധ തിരഞ്ഞെടുപ്പുകളിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ഘടകം പലതവണ ആവശ്യമുന്നയിച്ചിരുന്നു.

പശ്ചിമ ബംഗാളിൽ ഈ മാസമാദ്യം നടന്ന തിരഞ്ഞെടുപ്പിൽ 108 തദ്ദേശ സ്ഥാപനങ്ങളിൽ 102 എണ്ണത്തിലും തൃണമൂൽ കോൺഗ്രസ് വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നും കേന്ദ്ര സേനയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് റീപോളിംഗ് നടത്തണമെന്നും സംസ്ഥാനത്തെ ബി.ജെ.പി ഘടകം ആവശ്യപ്പെട്ടിരുന്നു.

Advertisement
Advertisement