അന്യാധീനപ്പെട്ട ക്ഷേത്രഭൂമികൾ തിരിച്ചുപിടിക്കണം: വി.എച്ച്.പി

Sunday 27 March 2022 1:48 AM IST

കൊച്ചി: അന്യാധീനപ്പെട്ട ക്ഷേത്രഭൂമികൾ കൈയേറ്റക്കാരിൽ നിന്ന് തിരിച്ചുപിടിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വിശ്വ ഹിന്ദുപരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജിതമ്പി, സംസ്ഥാനസെക്രട്ടറി വി.ആർ. രാജശേഖരൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അനധികൃതമായി ദേവസ്വം ബോർഡ് പിടിച്ചെടുത്ത ക്ഷേത്രങ്ങൾ അവകാശികൾക്ക് വിട്ടുനൽകണം. മതപരമായ ചിഹ്നങ്ങൾ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാടില്ലെന്ന കർണാടക സർക്കാരിന്റെ വിദ്യാഭ്യാസ നയം കേരളത്തിലും നടപ്പാക്കണം.

വിശ്വഹിന്ദു പരിഷത്ത് ഇന്റർനാഷണൽ സെക്രട്ടറി ജനറൽ മിലന്ദ് പരാന്ദെ ഏപ്രിൽ 2,3 തീയതികളിൽ കേരളത്തിൽ സന്ദർശനം നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നടക്കുന്ന സമുദായനേതാക്കളുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. മൂന്നിന് തിരുവനന്തപുരത്ത് ബജ്‌റംഗ്‌ദൾ കാര്യകർത്ത ശിബിരത്തിലും പങ്കെടുക്കും.

Advertisement
Advertisement