ബാബു ആന്റണി‌ കണ്ണൂരിൽ

Monday 28 March 2022 7:00 AM IST

ബാ​ബു​ ​ആ​ന്റ​ണി​യെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ഒ​മ​ർ​ലു​ലു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ​വ​ർ​ ​സ്റ്റാ​ർ​ 30​ന് ​ക​ണ്ണൂ​രി​ൽ​ ​ആ​രം​ഭി​ക്കും.​ ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​ ​പ​വ​ർ​സ്റ്റാ​റി​ന്റെ​ ​അ​ഞ്ച് ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​ക​ണ്ണൂ​രി​ൽ​ ​പ്ളാ​ൻ​ ​ചെ​യ്യു​ന്ന​ത്.​ ​മം​ഗ​ലാ​പു​രം​ ,​കൊ​ച്ചി​ ​എ​ന്നി​വി​ട​ങ്ങ​ളാ​ണ് ​മ​റ്റു​ ​ലൊ​ക്കേ​ഷ​ൻ.​ ​ബാ​ബു​രാ​ജ്,​ ​റി​യാ​സ് ​ഖാ​ൻ,​ ​അ​ബു​ ​സ​ലിം​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​ഹോ​ളി​വു​ഡ് ​താ​രം​ ​ലൂ​യി​സ് ​മാ​ൻ​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ചി​ത്ര​ത്തി​ൽ​ ​നാ​യി​ക​യോ​ ​ഗാ​ന​ ​രം​ഗ​ങ്ങ​ളോ​യി​ല്ല​ .​ ​റൊ​മാ​ൻ​സി​നും​ ​കോ​മ​ഡി​ക്കും​ ​സം​ഗീ​ത​ത്തി​നും​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​സി​നി​മ​ക​ളാ​ണ് ​ഒ​മ​ർ​ലു​ലു​ ​മു​ൻ​പ് ​ഒ​രു​ക്കി​യ​ത്.​ ​മ​യ​ക്കു​മ​രു​ന്ന് ​വി​പ​ണി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​താ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​മേ​യം​ ​എ​ന്നാ​ണ് ​വി​വ​രം.​ ​അ​കാ​ല​ത്തി​ൽ​ ​വി​ട​ ​പ​റ​ഞ്ഞ​ ​പ്ര​ശ​സ്ത​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​ഡെ​ന്നീ​സ് ​ജോ​സ​ഫ് ​അ​വ​സാ​ന​മാ​യി​ ​ര​ച​ന​ ​നി​ർ​വ​ഹി​ച്ച​ ​ചി​ത്ര​മാ​ണ്.​
2020​ ​ന്റെ​ ​ആ​ദ്യ​പ​കു​തിയിൽ പ്ര​ഖ്യാ​പി​ച്ച​ ​ചി​ത്ര​മാ​ണ് ​പ​വ​ർ​സ്റ്റാ​ർ.​ ​എ​ന്നാ​ൽ​ ​പ​ല​ത​വ​ണ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചെ​ങ്കി​ലും​ ​ക​ഴി​ഞ്ഞി​ല്ല.​ ​കൊ​വി​ഡി​നെ​ ​തു​ട​ർ​ന്ന് ​പി​ന്നെ​യും​ ​ആ​രം​ഭി​ക്കാ​ൻ​ ​വൈ​കി.​ ​വെ​ർ​ച്വ​ർ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ര​തീ​ഷ് ​ആ​നാ​ട​ത്താ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​
അ​തേ​സ​മ​യം​ ​വ​ർ​ഷ​ങ്ങ​ളു​ടെ​ ​ഇ​ട​വ​ളേ​യ്ക്കു​ശേ​ഷം​ ​ബാ​ബു​ആ​ന്റ​ണി​ ​വീ​ണ്ടും​ ​മു​ഴു​നീ​ള​ ​ആ​ക്ഷ​ൻ​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​കു​ക​യാ​ണ്.​ ​ച​ന്ത,​ ​ഭ​ര​ണ​കൂ​ടം,​ ​ദാ​ദ,​ ​ക​ട​ൽ​ ,​ ​ക​മ്പോ​ളം,​ ​ഉ​പ്പു​ക​ണ്ടം​ ​ബ്ര​ദേ​ഴ്സ് ​എ​ന്നി​വ​യാ​ണ് ​ബാ​ബു​ ​ആ​ന്റ​ണി​യു​ടെ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​ആ​ക്ഷ​ൻ​ ​ചി​ത്ര​ങ്ങ​ൾ.​ ​ഇൗ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​നി​ര​വ​ധി​ ​ആ​രാ​ധ​ക​രെ​ ​നേ​ടി​യ​ ​ബാ​ബു​ ​ആ​ന്റ​ണി​ ​തു​ട​ർ​ന്ന് ​ഇ​ത്ത​രം​ ​സി​നി​മ​ക​ളി​ൽ​നി​ന്ന് ​മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.​ ​പൃ​ഥ്വി​രാ​ജി​ന്റെ​ ​എ​സ്ര​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​വേ​റി​ട്ട​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ചാ​ണ് ​മ​ട​ങ്ങി​വ​ര​വ്.

Advertisement
Advertisement