ഭിർഭൂം : അഗ്നിശമന സേനാംഗങ്ങളെ സി.ബി.ഐ ചോദ്യം ചെയ്യും

Sunday 27 March 2022 10:34 PM IST

ന്യൂഡൽഹി: ഭിർഭൂം കൊലപാതകക്കേസിൽ അഗ്നിശമന സേനാംഗങ്ങളെ സി.ബി.ഐ സംഘം ചോദ്യം ചെയ്യും. അന്വേഷണം നടത്തുന്ന 30 അംഗ സംഘം കഴിഞ്ഞ ദിവസം സംഭവം നടന്ന സ്ഥലം സന്ദർശിച്ചു. അഗ്നിശമന സേനയിലെ ഒരു ഉദ്യോഗസ്ഥൻ 11 മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് വെളിപ്പെടുത്തിയതിനെ തുടർന്ന് മരണസംഖ്യ സംബന്ധിച്ച് ഉയർന്ന് വന്ന വിവാദവും സി.ബി.ഐ സംഘം അന്വേഷിക്കുകയാണ്. തീയണയ്ക്കുന്ന തിനായി രാംപൂർഹട്ടിൽ ആദ്യമെത്തിയ സംഘത്തെയാണ് ചോദ്യം ചെയ്യുക.

സംഭവസ്ഥലത്ത് ഡൽഹിയിൽ നിന്നെത്തിയ കേന്ദ്ര ഫോറൻസിക് സംഘം പരിശോധന നടത്തി. ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്ത 22 പേരും സംഭവത്തിൽ പങ്കുള്ളവരാണെന്ന് സി.ബി.ഐ കണ്ടെത്തി. അറസ്റ്റ് ചെയ്ത തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സ് ​രാം​പു​ർ​ഹ​ത് ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റ് ​അ​നാ​റു​ൽ​ ​ശൈ​ഖിനെ ​സി.​ബി.​ഐ​ ​ചോ​ദ്യം​ ​ചെ​യ്തു.​ ​

@ സ്വാധീനിക്കാൻ ശ്രമിച്ചാൽ പ്രതിഷേധിക്കും - മമത

ഭിർഭും കൂട്ടകൊല കേസിൽ നടക്കുന്ന സി.ബി.ഐ അന്വേഷണത്തെ സ്വാധീനിക്കാൻ ബി.ജെ.പി ശ്രമിച്ചാൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുണ്ട്. അന്വേഷണം കേന്ദ്ര ഏജൻസിയെ ഏല്പിച്ചത് നല്ല തീരുമാനമാണ്. എന്നാൽ ബി.ജെ.പിയുടെ നിർദ്ദേശങ്ങൾ പാലിക്കാനാണ് തീരുമാനമെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരും - മമത മുന്നറിയിപ്പ് നൽകി.

@​ ​വീ​ണ്ടും​ ​ബോം​ബു​ക​ൾ​ ​ക​ണ്ടെ​ടു​ത്തു
ബി​ർ​ഭൂം​ ​ആ​ക്ര​മ​ണ​ത്തി​ന് ​പി​ന്നാ​ലെ​ ​സി​ക്ക​ന്ദ​ർ​പൂ​രി​ൽ​ ​നി​ന്ന് ​വീ​ണ്ടും​ ​ബോം​ബു​ക​ൾ​ ​ക​ണ്ടെ​ടു​ത്ത​താ​യി​ ​റി​പ്പോ​ർ​ട്ട്.​ ​ബം​ഗാ​ൾ​ ​പൊ​ലീ​സാ​ണ് ​ബോം​ബു​ക​ൾ​ ​ക​ണ്ടെ​ടു​ത്ത​ത്.
പ്ര​ദേ​ശ​ത്തെ​ ​ഒ​രു​ ​ഫു​ട്ബോ​ൾ​ ​ഗ്രൗ​ണ്ടി​ന് ​സ​മീ​പം​ ​പ്ലാ​സ്റ്റി​ക് ​ബാ​ഗി​ൽ​ ​സൂ​ക്ഷി​ച്ച​ ​നി​ല​യി​ലാ​യി​രു​ന്നു​ ​ബോം​ബു​ക​ൾ.​ ​സ​മാ​ന​ ​രീ​തി​യി​ൽ​ ​ഇ​ന്ന​ലെ​യും​ ​രാം​പൂ​ർ​ഹ​ട്ടി​ന​ടു​ത്തു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പൊ​ലീ​സ് ​സം​ഘം​ ​ബോം​ബു​ക​ൾ​ ​ക​ണ്ടെ​ടു​ത്തി​രു​ന്നു.

Advertisement
Advertisement