കാർത്തികപ്പള്ളി മാല പൊട്ടിച്ച കേസ്: പ്രതി പിടിയിൽ

Monday 28 March 2022 1:18 AM IST

കായംകുളം: കാർത്തികപ്പള്ളി ഡാണാപ്പടി റോഡിൽ വച്ച് കായംകുളത്തു പോയിട്ട് സ്കൂട്ടറിൽ മടങ്ങി വരികയായിരുന്ന സ്ത്രീയുടെ അഞ്ചര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞ കേസിലെ പ്രതി പിടിയിൽ.തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം ഐട്ടിയൂർ വരവിളകത്തുവീട്ടിൽ ഖാദർ മുഹമ്മദ്‌ മകൻ ഹക്കിംമിനെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവദിവസം എൽ.ഐ.സി ഓഫീസിൽ പോയി വരികയായിരുന്ന യുവതിയെ ഹൈവേ മുതൽ പിന്തുടർന്ന് കാർത്തികപ്പള്ളിയ്ക്ക് വടക്കു ഭാഗത്തു വച്ച് മാലപൊട്ടിച്ചു കടന്നു കളയുകയായിരുന്നു. തുടർന്ന് ഹൈവേയിൽ എത്തിയ ഇവർ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി കറങ്ങി നടന്ന ശേഷം തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകുകയായിരുന്നു. തെറ്റായ നമ്പർ പ്ലേറ്റ് ഫിറ്റ്‌ ചെയ്തിരുന്ന ബൈക്കിലായിരിന്നു ഇരുവരുടെയും സഞ്ചാരം. കായംകുളം ഡി.വൈ.എസ്.പി അലക്സ്‌ ബേബിയുടെ നിർദേശാനുസരണം തൃക്കുന്നപ്പുഴ സി.ഐ മഞ്ജുദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മുന്നൂറോളം സി.സി.ടി.വി ദൃശ്യങ്ങളാണ് കഴിഞ്ഞ ഒരാഴ്ചക്കാലം പരിശോധിച്ചത്. സമാന മോഡലിൽ ഉള്ള 600ന്നോളം ബൈക്കുകളുടെ രജിസ്ട്രേഷൻ വിവരങ്ങളും നിരവധി മൊബൈൽ രേഖകളും പരിശോധിച്ചാണ് കൃത്യത്തിനു ശേഷം മുന്നൂറോളം കിലോമീറ്റർ സഞ്ചരിച്ച പ്രതികളെ പിടികൂടാൻ സാധിച്ചത്. കൂട്ട് പ്രതികളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. പ്രതികൾ മുമ്പ് സമാന കേസുകളിൽ പ്രതികൾ ആയിട്ടുള്ളവരാണ്. പൊലീസുദ്യോഗസ്ഥരായ ഗിരീഷ് എസ്.ആർ, മണിക്കുട്ടൻ, ഇയാസ് ഇബ്രാഹിം, നിഷാദ്, ഷാജഹാൻ, ദീപക്, വിഷ്ണു വി നായർ, അനീഷ്, അരുൺ എന്നിവരാണ് ഡി.വൈ.എസ്.പി യുടെ പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നത്..

Advertisement
Advertisement