ചൈനീസ് ഓൺലൈൻ കോഴ്സുകൾക്ക് അംഗീകാരമില്ല: യു.ജി.സി

Sunday 27 March 2022 11:59 PM IST

കൊച്ചി: ചൈനയിലെ ചില സർവകലാശാലകൾ ഓൺലൈനായി നടത്തുന്ന ഡിഗ്രി കോഴ്സുകളിൽ ചേരുന്നതിനെതിരെ വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനും (യു.ജി.സി) ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനും (എ.ഐ.സി.ടി.ഇ) മുന്നറിയിപ്പ് നൽകി. ഇത്തരം കോഴ്സുകൾക്ക് അംഗീകാരം നൽകില്ലെന്ന് ഇവർ വ്യക്തമാക്കി. അടുത്ത വർഷത്തേക്കുള്ള പ്രവേശനത്തിനാണ് സർവകലാശാലകൾ അപേക്ഷ ക്ഷണിച്ചത്. വിദ്യാഭ്യാസ കൺസൾട്ടൻസികൾ ഇവയ്ക്ക് പ്രചാരം നൽകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

Advertisement
Advertisement