പ്രധാനമന്ത്രി ഇടപെടണം.

Tuesday 29 March 2022 12:00 AM IST

കോട്ടയം. ജീവൻരക്ഷാ മരുന്നുകൾക്ക് വില വർദ്ധിപ്പിച്ചതിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി. ആവശ്യപ്പെട്ടു. "ജനംജീവിതം നിശ്ചലമാക്കിയ കൊവിഡ് ദുരിതത്തില്‍ നിന്നും കരകയറുന്നതിനിടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ വര്‍ദ്ധിപ്പിക്കാനുളള തീരുമാനം പ്രതിഷേധാർഹമാണ്. ഇന്ധന പാചക വാതക വില വര്‍ദ്ധനയില്‍ നാടു നട്ടംതിരിഞ്ഞിരിക്കുമ്പോഴാണ് ഏപ്രില്‍ ഒന്നുമുതല്‍ പാരസെറ്റാമോളും വേദന സംഹാരികളും ഉള്‍പ്പടെയുളള അവശ്യമരുന്നുകളുടെ വില വര്‍ദ്ധന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജീവിതശൈലീരോഗികൾക്ക് ഇത് കനത്ത തിരിച്ചടിയാണ്. വില വര്‍ദ്ധിപ്പിക്കാന്‍ ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംഗ് അതോറിറ്റി നല്‍കിയ അനുമതി പിന്‍വലിക്കണം.

Advertisement
Advertisement