കെ.പി.എം.എസ് സുവർണഗാഥ

Tuesday 29 March 2022 12:16 AM IST

ആലപ്പുഴ: കേരളാ പുലയർ മഹാസഭയുടെ സുവർണജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മലബാർ സംഗമത്തിന് മുന്നോടിയായി 'സുവർണഗാഥ' എന്ന പരിപാടി നടത്തി. കലവൂർ ജംഗ്ഷനിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ:ആർ.റിയാസ് ഉദ്ഘാടനം നിർവഹിച്ചു. പുലയർ മഹാസഭ ആലപ്പുഴ യൂണിയൻ പ്രസിഡന്റ് ബിനു സുന്ദർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്.ആനന്ദൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം രംഗരാജൻ, അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.കെ.രതി കുമാർ, മുഹമ്മദ് ബഷീർ,എച്ച്.എസ്.എസ്.ടി യൂണിയൻ ഖജാൻജി എം.കെ.രാജേന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി സജിനി ബാബു എന്നിവർ സംസാരിച്ചു.

Advertisement
Advertisement