സ്വർണ തിളക്കമുള്ള ഫ്രഞ്ച് ഫ്രൈസ് ! വില കേട്ടാൽ പൊള്ളും !

Tuesday 29 March 2022 3:12 AM IST

ലോസ്ആഞ്ചലസ് : എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് ഫ്രഞ്ച് ഫ്രൈസ്. ലോകത്തെ ഏറ്റവും വിലകൂടിയ ഫ്രഞ്ച് ഫ്രൈസ് ഏതാണെന്ന് അറിയാമോ ? ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഫ്രഞ്ച് ഫ്രൈസ് എന്ന ഗിന്നസ് ലോക റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ് ന്യൂയോർക്ക് സിറ്റിയിലെ സെറൻഡിപിറ്റി 3 എന്ന കഫേയിലെ ഒരു കിടിലൻ ചീസി ഫ്രഞ്ച് ഫ്രൈസ്. ഒരു പ്ലേറ്റിന് 200 ഡോളർ ( 15,250രൂപ ) ആണ് ഇതിന്റെ വില. ! ' ക്രീം ഡി ലാ ക്രീം പോം ഫ്രീറ്റ് " എന്നാണ് ഇതിന്റെ പേര്. സവിശേഷ ഉരുളക്കിഴങ്ങുകളാൽ തയാറാക്കുന്ന ഈ ഫ്രഞ്ച് ഫ്രൈസിൽ ഷാംപെയ്നും ഇറ്റലിയിൽ നിന്നുള്ള അപൂർവയിനം കൂണുകളും ഭക്ഷ്യയോഗ്യമായ സ്വർണത്തരികളും ചേർക്കുമെന്നതാണ് പ്രത്യേകത.

Advertisement
Advertisement