കൂവളമാല കരാർ ബോർഡ്‌ റദ്ദാക്കി.

Thursday 31 March 2022 12:01 AM IST

വൈക്കം. മഹാദേവ ക്ഷേത്രത്തിലെ കൂവളമാല കരാറിന്റെ കുത്തക ദേവസ്വം ബോർഡ് റദ്ദാക്കി. ഇതു സംബന്ധിച്ച് ദേവസ്വം കമ്മിഷണറുടെ ഉത്തരവ് അസി. കമ്മിഷണർ ഡി.ജയകുമാർ കരാറുകാരന് നല്കി. കഴിഞ്ഞ 17 ന് വഴിപാട് കൗണ്ടറിൽ നിന്ന് കേശാദിപാദം എന്ന പേരിൽ നൽകിയ കൂവളമാല പഴകിയതും നീളമില്ലാത്തതുമായിരുന്നെന്ന ആരോപണത്തിൽ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. ദേവസ്വം മന്ത്റിയും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കരാറുകാരന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കുത്തക റദ്ദാക്കിയതെന്ന് അസി.കമ്മിഷണർ അറിയിച്ചു. നാലമ്പലത്തിനകത്ത് അനുമതിയില്ലാതെ പകരക്കാരെ ജോലി ചെയ്യിക്കുന്നതും വിലക്കിയിട്ടുണ്ട്.

Advertisement
Advertisement