റിട്ട.പൊലീസുകാരനെ കൊല്ലാൻ ശ്രമം: മുഖ്യപ്രതി പിടിയിൽ

Thursday 31 March 2022 10:58 PM IST

തിരുവനന്തപുരം: റിട്ട.പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ മുഖ്യപ്രതി നേമം എസ്റ്റേറ്റ് വാർഡ് ലതിക നിവാസിൽ ഷാജിമോനെ (36) പൊലീസ് അറസ്റ്റുചെയ്തു. ഡിസംബർ 4ന് അഞ്ചര മണിയോടെ വെളളായണി കിരീടം പാലത്തിനുസമീപം സായാഹ്ന സവാരി നടത്തിക്കൊണ്ടിരുന്ന റിട്ട.പൊലീസുകാരൻ മുരളീധരകുമാറിനെ ഷാജിമോനും കൂട്ടാളിയും ചേർന്ന് ആക്രമിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് കാരണം. ഒളിവിലായിരുന്ന പ്രതിയെ ഫോർട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്.ഐ വിപിൻ വിജയൻ, എ.എസ്.ഐ പത്മകുമാർ, സി.പി.ഒമാരായ സാജൻ, അഭിറാം, കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്. രണ്ടാം പ്രതിയെ പിടികൂടാനായിട്ടില്ല.

Advertisement
Advertisement