പ്ലസ് ടു പരീക്ഷയ്ക്ക് തുടക്കമായി; എസ്.എസ്.എൽ.സി ഇന്ന് മുതൽ

Thursday 31 March 2022 12:04 AM IST

ആലപ്പുഴ: ക്ലാസുകൾ പൂർണ തോതിൽ പുനരാരംഭിച്ചശേഷമുള്ള ആദ്യ പ്ലസ് ടു പൊതു പരീക്ഷയ്ക്ക് ഇന്നലെ തുടക്കമായി. സംസ്‌കൃതം, സോഷ്യോളജി, ആൻത്രോപ്പോളജി, ഇലക്ട്രോണിക് സർവീസ് ടെക്‌നോളജി (ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ് എന്നീ വിഷയങ്ങളിലായിരുന്നു ആദ്യ ദിന പരീക്ഷ. ജില്ലയിലാകെയുള്ള 121 കേന്ദ്രങ്ങളിൽ നാല്പതോളം കേന്ദ്രങ്ങളിൽ മാത്രമാണ് ആദ്യദിവസം പരീക്ഷ നടന്നത്. പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചാണ് പരീക്ഷകൾ നടക്കുന്നത്. ഇന്ന് രാവിലെ 9.45 മുതൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തുടക്കമാകും. പാർട്ട് വൺ മലയാളം പരീക്ഷയാണ് ആദ്യദിനത്തിൽ നടക്കുക. ജില്ലിലാകെ 200 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

Advertisement
Advertisement