കർഷകസംഘം കൂട്ടായ്മ ട്രാക്ടർ വാങ്ങി

Sunday 03 April 2022 12:09 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് നൽകിയ വായ്പയിൽ വയലോരം കർഷക സംഘം കൂട്ടായ്മ ട്രാക്ടർ വാങ്ങി. കൃഷിവകുപ്പിന്റെ സബ്മിഷൻ അഗ്രികൾച്ചർ മെക്കാനിസം പദ്ധതിയുമായി സഹകരിച്ചാണ് കർഷക സംഘത്തിന് ബാങ്ക് വായ്പ നൽകിയത്. ബാങ്ക് പ്രസിഡന്റ് എ ഓമനക്കുട്ടൻ ട്രാക്ടറിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. വയലോരം കർഷക സംഘം സെക്രട്ടറി ഭാസ്കരൻനായർ അദ്ധ്യക്ഷനായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ദീപ, ബ്ലോക്ക് പഞ്ചായത്തംഗം വി.അനിത, അമ്പലപ്പുഴ തെക്ക് പഞ്ചായത്തംഗം അജീഷ്, സംഘം സെക്രട്ടറി ബി.ശ്രീകുമാർ,വയലോരം പ്രസിഡന്റ് ദയാനന്ദൻ, ലാലിച്ചൻ, പ്രദീപ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ. പരമേശ്വരപ്പണിക്കർ, പി.ഉമ്മർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement