ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് അസിസ്റ്റഡ് ലിവിംഗ് വില്ലേജുകൾ

Sunday 03 April 2022 12:16 AM IST

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി എല്ലാ ജില്ലകളിലും അസിസ്റ്റഡ് ലിവിംഗ് വില്ലേജുകൾ സ്ഥാപിക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. ആരോഗ്യമുള്ള ഭിന്നശേഷി സമൂഹം എന്ന ലക്ഷ്യത്തോടെയാണ് ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഇവ സ്ഥാപിക്കുന്നത്. ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനത്തിൽ മാതാപിതാക്കളും പങ്കാളികളാവണം. ഇതിനായി മാതാപിതാക്കൾക്ക് ശാസ്ത്രീയ പരിശീലനം നൽകും. ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ പ്രയോജനപ്പെടുത്തണം. മെച്ചപ്പെട്ട ജീവിതസാഹചര്യം നൽകി അവരെ സ്വയംപര്യാപ്തരാക്കാൻ സമൂഹവും സർക്കാരും ബാധ്യസ്ഥരാണെന്നും ലോക ഓട്ടിസം അവബോധ സംസ്ഥാനതല ദിനാചരണ ചടങ്ങിൽ മന്ത്രി പറഞ്ഞു.

Advertisement
Advertisement