മൻസിയയ്ക്ക് ഐക്യദാർഢ്യം: പിൻവാങ്ങലുമായി കൂടുതൽ കലാകാരൻമാർ

Sunday 03 April 2022 12:46 AM IST
മാർച്ച് 29ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത.

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രോത്സവ പരിപാടിയിൽ നിന്നും ജാതിയുടെ പേരിൽ ഒഴിവാക്കിയ ഭരതനാട്യം നർത്തകി മൻസിയയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബുക്ക് ചെയ്ത പരിപാടികളിൽ നിന്നും കലാകാരൻമാർ പിൻവാങ്ങുന്നു.

17ന് ഭരതനാട്യം ബുക്ക് ചെയ്തിരുന്ന കാർത്തിക് മണികണ്ഠൻ, 21ന് ഭരതനാട്യം ബുക്ക് ചെയ്തിരുന്ന അഞ്ജു അരവിന്ദ്, 24ന് ഭരതനാട്യം ബുക്ക് ചെയ്ത ദേവിക സജീവ്, 23ന് വലിയവിളക്ക് ദിവസം ഭരതനാട്യം ബുക്ക് ചെയ്ത അപർണ രാമചന്ദ്രൻ എന്നിവരാണ് പരിപാടിയിൽ നിന്നും ഒഴിവാകുന്നതായി സമൂഹ മാദ്ധ്യമങ്ങൾ വഴി അറിയിച്ചത്.

2020ൽ മാണിക്യശ്രീ പുരസ്‌കാരം നൽകുന്നതിൽ സദനം കൃഷ്ണൻകുട്ടിയോട് അനാദരവ് കാണിച്ചെന്നും സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പിൻവാങ്ങിയ അപർണ രാമചന്ദ്രൻ പറയുന്നു. ഈ മാസം 23ന് വലിയ വിളക്കിനോട് അനുബന്ധിച്ച് അവതരിപ്പിക്കാനിരുന്ന ഭരതനാട്യത്തിൽ നിന്നും അപർണ ഒഴിവായിരുന്നു.

Advertisement
Advertisement