കുമാരനാശാന്റെ ചിത്രത്തിന് അവഗണന ഗ്രാമവൃക്ഷത്തിലെ കുയിൽ റിലീസ് തീയതി നീട്ടി

Sunday 03 April 2022 10:01 AM IST

മഹാകവി കുമാരനാശാന്റെ ജീവിതകഥയെ ആസ്പദമാക്കി കെ.പി.കുമാരൻ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയതി നീട്ടിയതായി അണിയറപ്രവർത്തകർ അറിയിച്ചു.ഏപ്രിൽ എട്ടിന് ചിത്രം റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്.എന്നാൽ തിരുവനന്തപുരത്തെ കൈരളി ഗ്രൂപ്പ് തിയറ്ററിൽ ആ ദിവസം പ്രദർശനാനുമതി ലഭിക്കാത്താണ് ചിത്രത്തിന്റെ പ്രദർശന തീയതി നീട്ടാൻ കാരണം. കുമാരനാശാന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾ ആരംഭിക്കുന്ന വേളയിലാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.കൈരളി തിയറ്റർ കിട്ടാതായതോടെ മറ്റ് കേന്ദ്രങ്ങളിലും റിലീസ് നീട്ടി.ചിത്രത്തെ വിനോദനികുതിയിൽ നിന്ന് ഒഴിവാക്കി നൽകണമെന്ന അപേക്ഷയും സർക്കാർ പരിഗണിച്ചില്ല.

അതേസമയം കൈരളി തിയറ്ററിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ വേണ്ടിയാണ് തിയറ്റർ അടച്ചതെന്ന് കെ.എസ്.എഫ്.ഡി.സി വ്യക്തമാക്കി. ചലച്ചിത്രോത്സവം കഴിഞ്ഞയുടനെ തിയറ്റർ അടച്ചതാണ് .13 മുതലേ പ്രവർത്തനം തുടങ്ങുകയുള്ളു.അപ്പോൾ തിയറ്റർ നൽകാമെന്ന് പറഞ്ഞിരുന്നു.അല്ലാത്തപക്ഷം കലാഭവൻ തിയറ്റർ നൽകാമെന്ന് അറിയിച്ചിരുന്നു.പക്ഷേ കലാഭവനിൽ താത്പ്പര്യമില്ലെന്ന മറുപടിയാണ് കിട്ടിയത്.മറ്റു ജില്ലകളിലെ കെ.എസ്.എഫ്.ഡി.സി തിയറ്ററുകളും ഈ സിനിമയ്കായി ലഭ്യമാക്കിയിരുന്നുവെന്നും കെ.എസ്.എഫ്.ഡി.സി അധികൃതർ പറഞ്ഞു.

Advertisement
Advertisement