നഗരത്തിൽ കൂടുതൽ ക്യുലെക്സ്, ഈഡിസ് കൊതുകുകൾ എന്ന് റിപ്പോർട്ട് കൊതുക് കടിയിൽ പൊറുതിമുട്ടി

Monday 04 April 2022 2:20 AM IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഏറ്റവും കൂടുതലുള്ളത് മലേറിയ, മന്ത്, ഡെങ്കിപ്പനി തുടങ്ങിയ മാരക രോഗങ്ങൾ പരത്തുന്ന ക്യുലെക്സ്, ഈഡിസ് കൊതുകുകൾ എന്ന് റിപ്പോർട്ട്. നഗരത്തിലെ കൊതുകുകളുടെ പഠനം ലക്ഷ്യമിട്ട് നഗരസഭ സ്ഥാപിച്ച 'സ്മാർട്ട് മൊസ്‌കിറ്റോ ഡെൻസിറ്റി സിസ്റ്റത്തിന്റെ ആദ്യ കണക്കുകളിലാണ് ഈ റിപ്പോർട്ട്. മണക്കാട്, ചാല വാർഡുകളിലാണ് ഈ കൊതുകുകളെ കൂടുതലായും കണ്ടെത്തിയത്. മാലിന്യം നിറഞ്ഞതും മലിന ജലം കെട്ടിക്കിടക്കുന്ന പ്രദേങ്ങളാണ് ഇവയുടെ പ്രധാന കേന്ദ്രം.

ആരോഗ്യ വകുപ്പുമായി ആലോചിച്ച ശേഷമാണ് സിസ്റ്റം സ്ഥാപിച്ച് ഇത്തരത്തിലുള്ള സ്ഥലങ്ങൾ കണ്ടെത്തിയത്. കൊതുക് പരത്തുന്ന ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ ജനങ്ങളുടെ ആരോഗ്യത്തിന് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. ഇവിടങ്ങളിൽ ഫോഗിംഗ് നടത്തി കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് തടയുന്നതിനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

Advertisement
Advertisement