തൃശൂർ പൂരം പൊടിപൂരമാകും, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിക്കാൻ തീരുമാനം

Tuesday 05 April 2022 12:28 AM IST

തൃശൂർ: കൊവിഡ് പ്രോട്ടോകോൾ പാലിച്ച് തൃശൂർ പൂരം എല്ലാ ചടങ്ങുകളോടെയും ആഘോഷിക്കാനും വെടിക്കെട്ടിന് ആവശ്യമായ ലൈസൻസുകൾ സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാനും തീരുമാനം.

വിവിധ വകുപ്പുകൾ പൂരത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി കളക്ടർക്ക് റിപ്പോർട്ട് ചെയ്യണം. ഏപ്രിൽ പകുതിയോടെ മന്ത്രിതലയോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിർമ്മാണം മേയ് ആറിന് മുൻപായി പൂർത്തീകരിക്കണം.

പൊതുജനങ്ങളുടെ സുരക്ഷ മുൻനിറുത്തി പെസോ നിർദ്ദേശപ്രകാരമുള്ള നിശ്ചിത അകലം പാലിച്ച് മാത്രമേ പൊതുജനങ്ങളെ അനുവദിക്കുകയുള്ളൂ. ഘടക പൂരങ്ങൾക്ക് തടസമാകുന്ന ഇലക്ട്രിക് ലൈനുകൾ സംബന്ധിച്ച് തൃശൂർ നഗരസഭ, കെ.എസ്.ഇ.ബി, ദേവസ്വങ്ങൾ എന്നിവർ സംയുക്ത പരിശോധന നടത്തി മാറ്റി സ്ഥാപിക്കേണ്ടവ മാർക്ക് ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കണം.

വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിർമ്മാണം, ഭക്ഷണ വിതരണം, ആവശ്യമായ സി.സി.ടി.വി സർവയലൻസ്, പൂരപ്പറമ്പിലെ അനൗൺസ്‌മെന്റ് എന്നീ ചുമതലകൾ മുൻവർഷങ്ങളിലെ പോലെ ദേവസ്വങ്ങൾ നിർവഹിക്കണം. പൂരത്തിൽ പങ്കെടുക്കുന്ന ആനകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികൃതരിൽ നിന്നും പൂരത്തിന് തലേ ദിവസം തന്നെ ഉറപ്പാക്കണം.

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, റവന്യൂ മന്ത്രി കെ. രാജൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പി. ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ. വർഗീസ്, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ,ദേവസ്വം പ്രിൻസിപ്പൽ സെകട്ടറി കെ.ആർ. ജ്യോതിലാൽ, തൃശൂർ ഡി.ഐ.ജി എ. അക്ബർ, കളക്ടർ ഹരിത വി. കുമാർ , തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ, കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ, പൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മറ്റ് നിർദ്ദേശങ്ങൾ:

  • പൂരത്തിൽ പങ്കെടുക്കുന്ന ആനകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് അധികൃതരിൽ നിന്ന് പൂരത്തലേന്ന് ഉറപ്പാക്കണം.
  • പൂരത്തോടനുബന്ധിച്ചുള്ള പവലിയനിൽ കോർപറേഷൻ, ദേവസ്വങ്ങൾ പ്രതിനിധികൾക്കുള്ള ഇരിപ്പിടങ്ങൾക്കായി പവലിയന്റെ വലിപ്പം കൂട്ടും
  • പ്രദർശനം സംബന്ധിച്ച വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി നടപടികൾ സ്വീകരിക്കും.
  • സുരക്ഷയ്ക്കായി തേക്കിൻകാട് മൈതാനത്തിന് ചുറ്റുമുള്ള ഫയർ ഹൈഡ്രന്റ് ലൈൻ 24 മണിക്കൂറും ചാർജ്ജ് ചെയ്യാനുള്ള തടസങ്ങൾ മാറ്റി അറ്റകുറ്റപ്പണികൾ നടത്താൻ വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം.
  • സോഷ്യൽഫോറസ്ട്രി,കോർപറേഷൻ, റവന്യൂ തുടങ്ങിയവ നടത്തിയ പരിശോധനയിൽ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാനാവശ്യമായ നടപടികൾ കൈക്കൊള്ളും.

പൂ​ര​ല​ഹ​രി​യി​ലേ​ക്ക് ​ഒ​രു​ക്ക​ങ്ങ​ളി​ലേ​ക്ക് അ​തി​വേ​ഗം

തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​പൂ​രം​ ​ന​ട​ത്താ​ൻ​ ​മ​ന്ത്രി​ത​ല​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യ​തോ​ടെ​ ​ത​ട്ട​ക​ങ്ങ​ളും​ ​പൂ​ര​പ്രേ​മി​ക​ളും​ ​ആ​വേ​ശ​ത്തി​ൽ.​ ​പൂ​ര​ത്തി​ര​ക്കി​ലേ​ക്കും​ ​ഒ​രു​ക്ക​ങ്ങ​ളി​ലേ​ക്കും​ ​പാ​റ​മേ​ക്കാ​വ് ​തി​രു​വ​മ്പാ​ടി​ ​ദേ​വ​സ്വ​ങ്ങ​ളും​ ​ജ​ന​ങ്ങ​ളും​ ​ക​ട​ന്നു.​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​ഇ​ള​വ് ​വ​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​എ​ല്ലാ​ ​ച​ട​ങ്ങ​ളോ​ടും​ ​കൂ​ടി​ ​പൂ​രം​ ​ന​ട​ത്താ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് ​ക​ഴി​ഞ്ഞ​ ​ര​ണ്ട് ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​പൂ​രം​ ​എ​ല്ലാ​ ​വി​ധ​ ​ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ​യും​ ​ന​ട​ത്താ​ൻ​ ​ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച​ ​ച​ട​ങ്ങു​ക​ൾ​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​പൂ​ര​ന​ഗ​രി​യി​ലേ​ക്ക് ​ആ​രെ​യും​ ​പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നി​ല്ല.​ ​ഈ​ ​വ​ർ​ഷം​ ​പൂ​ര​പ്രേ​മി​ക​ൾ​ക്ക് ​പൂ​ര​ ​ന​ഗ​രി​യി​ൽ​ ​പ്ര​വേ​ശ​നം​ ​ഉ​ണ്ടാ​കും.​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ങ്ങ​ൾ​ ​വ​രു​ന്ന​തി​ന് ​മു​മ്പ് ​ന​ട​ത്തി​യ​തു​പോ​ലെ​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​പൂ​രം​ ​ന​ട​ത്താ​നാ​ണ് ​തീ​രു​മാ​ന​മെ​ന്ന് ​യോ​ഗ​ത്തി​ൽ​ ​മ​ന്ത്രി​മാ​ർ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
ദേ​വ​സ്വ​ങ്ങ​ളോ​ടും​ ​ഓ​രോ​ ​വ​കു​പ്പു​ക​ളോ​ടും​ ​പൂ​രം​ ​ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ചു​ള്ള​ ​റി​പ്പോ​ർ​ട്ട് ​ത​യ്യാ​റാ​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​തേ​ക്കി​ൻ​കാ​ട് ​മൈ​താ​നി​യി​ൽ​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​തു​ട​ക്ക​മാ​യി​രു​ന്നു.​ ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​അ​ടു​ത്ത​ ​ആ​ഴ്ച​ ​മു​ത​ലാ​ണ് ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​പ്ര​ദ​ർ​ശ​ന​ ​ന​ഗ​രി​യി​ലേ​ക്ക് ​പ്ര​വേ​ശ​നം.​ 180​ ​ഓ​ളം​ ​പ​വ​ലി​യ​നു​ക​ളാ​ണ് ​ഈ​ ​വ​ർ​ഷം​ ​പ്ര​ദ​ർ​ശ​ന​ ​ന​ഗ​രി​യി​ലു​ള്ള​ത്.​ ​മേ​യ് 23​ന് ​സ​മാ​പി​ക്കും.​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​പൂ​രം​ ​പ്ര​ദ​ർ​ശ​നം​ ​തു​ട​ങ്ങി​ ​ദി​വ​സ​ങ്ങ​ൾ​ക്ക​കം​ ​ത​ന്നെ​ ​അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.​ ​മേ​യ് ​പ​ത്തി​നാ​ണ് ​ഈ​യാ​ണ്ടി​ലെ​ ​തൃ​ശൂ​ർ​ ​പൂ​രം.

കൊ​വി​ഡ് ​പ​ര​ത്തി​യ​ ​ശൂ​ന്യ​ത​യി​ൽ​ ​നി​ന്ന്...
2020​ ​ലെ​ ​പൂ​ര​ക്കാ​ല​ത്ത് ​കൊ​വി​ഡ് ​പ​ട​ർ​ന്നു​പി​ടി​ച്ച​പ്പോ​ൾ​ ​തൃ​ശൂ​ർ​ ​ശോ​ക​മൂ​ക​മാ​യി​രു​ന്നു.​ ​ജ​ന​ല​ക്ഷ​ങ്ങ​ളു​ടെ​ ​കാ​ഴ്ച​ക​ൾ​ക്ക് ​നി​റ​പ്പ​കി​ട്ടാ​കു​ന്ന​ ​കു​ട​മാ​റ്റ​വും​ ​ലോ​കോ​ത്ത​ര​ ​സിം​ഫ​ണി​യാ​യി​ ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ ​ഇ​ല​ഞ്ഞി​ത്ത​റ​ ​മേ​ള​വും​ ​മ​ഠ​ത്തി​ൽ​ ​വ​ര​വു​മൊ​ന്നു​മി​ല്ലാ​തെ​ ​ഒ​രാ​ന​പ്പു​റ​ത്തു​പോ​ലും​ ​തൃ​ശൂ​ർ​ ​പൂ​രം​ ​കൊ​ണ്ടാ​ടാ​തെ​ ​സ​മ്പൂ​ർ​ണ്ണ​മാ​യും​ ​ഉ​പേ​ക്ഷി​ക്കു​ന്ന​ത് ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​രു​ന്നു.​ ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​യു​നെ​സ്‌​കോ​ ​ലോ​ക​ത്തെ​ ​അ​തി​ ​മ​നോ​ഹ​ര​ദൃ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​യി​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തെ​യും​ ​കൊ​വി​ഡ് ​വൈ​റ​സ് ​ത​കി​ടം​ ​മ​റി​ച്ച​പ്പോ​ൾ​ ​ജീ​വി​തം​ ​ഇ​രു​ള​ട​ഞ്ഞ​ത് ​ആ​യി​ര​ങ്ങ​ൾ​ക്കാ​യി​രു​ന്നു.​ ​ബ​ലൂ​ൺ​ ​ക​ച്ച​വ​ട​ക്കാ​ര​ൻ​ ​മു​ത​ൽ​ ​ആ​ന​ ​ഉ​ട​മ​ക​ൾ​ ​വ​രെ​യു​ള്ള​വ​ർ​ ​ക​ഴി​ഞ്ഞ​ ​ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ൽ​ ​ക​ഷ്ട​പ്പാ​ടു​ക​ളി​ലാ​യി​രു​ന്നു.​ ​പ​ന്ത​ൽ​പ​ണി​ക്കാ​രും​ ​വെ​ടി​ക്കെ​ട്ട് ​നി​ർ​മ്മാ​ണ​ ​തൊ​ഴി​ലാ​ളി​ക​ളും​ ​ആ​ന​പാ​പ്പാ​ൻ​മാ​രും​ ​ചെ​റു​കി​ട​ ​ക​ച്ച​വ​ട​ക്കാ​രു​മെ​ല്ലാം​ ​ദു​രി​ത​ത്തി​ലാ​യി.​ ​ര​ണ്ട് ​നൂ​റ്റാ​ണ്ടി​ലേ​റെ​ ​പ​ഴ​ക്ക​മു​ള​ള​ ​പൂ​ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​വ​രു​മാ​ന​ങ്ങ​ളി​ലൊ​ന്ന് ​ര​ണ്ടു​മാ​സം​ ​മു​ൻ​പേ​ ​ന​ട​ത്തു​ന്ന​ ​പൂ​രം​ ​പ്ര​ദ​ർ​ശ​ന​മാ​ണ്.​ 1933​ൽ​ ​ആ​രം​ഭി​ച്ച,​ ​രാ​ജ്യ​ത്തെ​ ​വ​ലി​യ​ ​വ്യാ​പാ​ര​മേ​ള​ക​ളി​ൽ​ ​ഒ​ന്നാ​യ​ ​പ്ര​ദ​ർ​ശ​നം​ ​ഒ​ഴി​വാ​ക്കി​യ​തോ​ടെ​ ​അ​ന്യ​സം​സ്ഥാ​ന​ ​ക​ച്ച​വ​ട​ക്കാ​ർ​ ​അ​ട​ക്കം​ ​അ​ന്ന് ​ദാ​രി​ദ്ര്യ​ത്തി​ലാ​യി.​ ​ഭൂ​രി​ഭാ​ഗം​ ​വാ​ദ്യ​മേ​ള​ക്കാ​രു​ടെ​യും​ ​ഒ​രാ​ണ്ടി​ലേ​ക്കു​ള​ള​ ​വ​രു​മാ​ന​മാ​ണ് ​ഒ​രു​ ​സീ​സ​ണി​ലെ​ ​ഉ​ത്സ​വ​ങ്ങ​ൾ.​ ​വൃ​ശ്ചി​ക​ത്തി​ൽ​ ​തു​ട​ങ്ങും​ ​മ​ദ്ധ്യ​കേ​ര​ള​ത്തി​ലെ​ ​ഉ​ത്സ​വ​കാ​ലം,​ ​ഏ​താ​ണ്ട് 150​ ​ദി​വ​സം.​ ​മേ​ട​ത്തി​ൽ​ ​തൃ​ശൂ​ർ​ ​പൂ​ര​വും​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​കൂ​ട​ൽ​മാ​ണി​ക്യ​ ​ഉ​ത്സ​വ​വും​ ​പി​ന്നി​ടു​മ്പോ​ൾ​ ​ക​ലാ​കാ​ര​ൻ​മാ​ർ​ 300​ ​വ​രെ​ ​മേ​ള​ങ്ങ​ളി​ൽ​ ​പ​ങ്കു​കൊ​ള​ളും.​ ​അ​തെ​ല്ലാ​മാ​യി​രു​ന്നു​ ​ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ൽ​ ​കൊ​വി​ഡ് ​ക​വ​ർ​ന്ന​ത്.

Advertisement
Advertisement