കഞ്ഞിക്കുഴിയിൽ ഷമാം വിളവെടുപ്പ്

Tuesday 05 April 2022 12:42 AM IST

ചേർത്തല:കഞ്ഞിക്കുഴിയുടെ ചൊരിമണലിൽ ഷമാമും വാണിജ്യകൃഷിയാകുന്നു. പുത്തൻ വെളി സാംബശിവനും കുടുംബവും അൻപത് സെന്റിലാണ് ഷെമാം കൃഷി ചെയ്തത്.അറബിനാടുകളാണ് ഷമാമിന്റെ സ്വദേശമെങ്കിലും കഞ്ഞിക്കുഴിയിലും മികച്ച വിളവാണ് ലഭിച്ചത്. വേനൽ കടുത്തതോടെ ഷമാം ജ്യൂസിനും ആവശ്യക്കാർ ഏറെയാണ്. വെള്ളരി വർഗത്തിൽപ്പെട്ട ഷമാം കൃഷിക്ക് പരിചരണ ചിലവ് കുറവാണ്.
പ്രാദേശിക മാർക്ക​റ്റുകളിലാണ് വിപണനം. ഷമാമിനൊപ്പം വിവിധവിളകളും കൃഷി ചെയ്തിട്ടുണ്ട്.
ഭാര്യ സൗദാമിനിയാണ് സാംബശിവന് കൃഷിയിൽ സഹായി.

വിളവെടുപ്പ് ഉദ്ഘാടനം കൃഷി വകുപ്പുമന്ത്റി പി. പ്രസാദ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ,വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ,എസ്. ഹെബിൻ ദാസ്,സി.കെ ശോഭനൻ,പി.എസ്.ശ്രീലത,സിജി സജീവ്, പി.പി.രാജു,സാംബശിവൻ,ആർ.രവിപാലൻ, കൃഷി ഓഫീസർ ജാനിഷ് ജേക്കബ്,വി.ടി. സുരേഷ്, ഹരിദാസ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement