അമ്പൂരിയിലെ സംരക്ഷിത മേഖല: പുനഃപരിശോധിക്കണമെന്ന് തരൂർ

Tuesday 05 April 2022 2:43 AM IST

ന്യൂഡൽഹി: തി​രുവനന്തപുരം, നെയ്യാർ, പേപ്പാറ വന്യജീവി​ സംരക്ഷണ കേന്ദ്രത്തി​ന് ചുറ്റുമുള്ള അമ്പൂരി​, കള്ളി​ക്കാട്, വാഴി​ച്ചാൽ പ്രദേശങ്ങൾ സംരക്ഷി​ത മേഖലയായി​ പ്രഖ്യാപി​ക്കാനുള്ള നീക്കം ഉപേക്ഷി​ക്കണമെന്ന് ഡോ. ശശി​തരൂർ എം.പി​ കേന്ദ്ര പരി​സ്ഥി​തി​ മന്ത്രി​ ഭൂപേന്ദ്ര യാദവി​നെ കണ്ട് ആവശ്യപ്പെട്ടു. ഇക്കാര്യത്തി​ൽ വേണ്ടത് ചെയ്യുമെന്ന് മന്ത്രി​ ഉറപ്പുനൽകി​യതായി തരൂർ അറി​യി​ച്ചു.

മൂന്ന് പ്രദേശങ്ങളി​ലും പരി​സ്ഥി​തി​ലോല മേഖല സംരക്ഷി​ത മേഖലയായി​ പ്രഖ്യാപി​ക്കാനുള്ള മാനദണ്ഡമായ 20 ശതമാനത്തിലും താഴെയാണെന്നും ജനസംഖ്യാ തോത് കൂടുതലാണെന്നും തരൂർ ചൂണ്ടിക്കാട്ടി.

Advertisement
Advertisement