ലിബിയൻ അഭയാർത്ഥി ബോട്ട് മെഡി​റ്ററേനിയൻ കടലിൽ മുങ്ങി : 90 ലേറെ പേർ മരിച്ചെന്ന് റിപ്പോർട്ട്

Tuesday 05 April 2022 3:12 AM IST

ജെനീവ : ലിബിയയിൽ നിന്ന് അഭയാർത്ഥികളെ കുത്തിനിറച്ച് വന്ന ബോട്ട് മെഡി​റ്ററേനിയൻ കടലിൽ മുങ്ങി 90 പേർ മരിച്ചതായി റിപ്പോർട്ട്. നാല് ദിവസങ്ങൾക്ക് മുന്നേ ലിബിയൻ തീരത്ത് നിന്ന് പുറപ്പെട്ട ബോട്ട് ശനിയാഴ്ച പുലർച്ചെയാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. യുഎന്നിന്റെ അഭയാർത്ഥി വിഭാഗം ഹൈക്കമ്മിഷണർ ഫിലിപ്പോ ഗ്രാൻഡിയാണ് ഇക്കാര്യം ഇന്നലെ അറിയിച്ചത്.

ബോട്ടിലുണ്ടായിരുന്ന നാലുപേരെ അലേഗ്രിയ 1 എന്ന ക്രൂഡ് ഓയിൽ ടാങ്കർ രക്ഷപ്പെടുത്തി. നൂറോളം പേർ ബോട്ടിലുണ്ടായിരുന്നെന്നാണ് വിവരം. ദ യൂറോ മെഡിറ്ററേനിയൻ ഹ്യൂമൻ റൈ​റ്റ്സ് മോണി​റ്ററിന്റെ കണക്ക് പ്രകാരം 2021ൽ മാത്രം 1,864 അഭയാർഥികളാണ് സമാന അപകടങ്ങളിൽ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുള്ളത്. 2020ൽ ഇത് 1,401 ആയിരുന്നു.

Advertisement
Advertisement