ഗ്രാമി വേദിയിൽ അഭ്യർത്ഥനയുമായി സെലെൻസ്കി

Tuesday 05 April 2022 3:12 AM IST

ലാസ് വേഗസ്: യുക്രെയിന് വേണ്ടി ലോകത്തിന്റെ പിന്തുണ അഭ്യർത്ഥിച്ച് 64ാമത് ഗ്രാമി വേദിയിൽ പ്രത്യക്ഷപ്പെട്ട് പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. സെലെൻസ്കിയുടെ മുൻകൂട്ടി റെക്കോഡ് ചെയ്ത വീഡിയോ ആണ് വേദിയിൽ പ്രദർശിപ്പിച്ചത്.

' സംഗീതത്തിനെതിരായി എന്തുണ്ട് ? കവർന്നെടുത്ത നഗരങ്ങളുടെയും കൊല്ലപ്പെട്ട ജനങ്ങളുടെയും നിശബ്ദത. ഞങ്ങളുടെ സംഗീതജ്ഞർ പടച്ചട്ടയണിഞ്ഞ് ആശുപത്രിയിൽ പരിക്കേറ്റ് കിടക്കുന്നവർക്കായി പാടുകയാണ്. അവരെ കേൾക്കാൻ പോലും ആകാത്തവർക്ക് വേണ്ടിയും. ഞങ്ങളുടെ ഭൂമിയിൽ ഞങ്ങൾ റഷ്യക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. ബോംബുകൾ ഇവിടെ ഭയാനകമായ നിശബ്ദത സൃഷ്ടിക്കുന്നു. ഈ നിശബ്ദതയിൽ നിങ്ങൾ സംഗീതം കൊണ്ട് നിറക്കൂ.

ഞങ്ങളെക്കുറിച്ച് പറയൂ. യുദ്ധത്തെക്കുറിച്ചുള്ള സത്യങ്ങൾ നിങ്ങൾ വിളിച്ചുപറയൂ. സമൂഹ മാദ്ധ്യമങ്ങളിൽ കൂടി, ടെലിവിഷനുകളിൽ കൂടി, നിങ്ങൾക്ക് കഴിയുന്ന രീതിയിൽ നിങ്ങൾ വിളിച്ചു പറയൂ. നിങ്ങൾ നിശബ്ദത പാലിക്കരുത്. ഞങ്ങളുടെ നഗരങ്ങളെ യുദ്ധം കവർന്നെടുത്തുവെന്ന് വിളിച്ച് പറയൂ...' സെലൻസ്‌കി വികാരാധീനനായി പറഞ്ഞു.

Advertisement
Advertisement