സൗരോർജ്ജ മേഖലയിൽ പരിശീലനം

Wednesday 06 April 2022 12:39 AM IST

ആലപ്പുഴ: അനെർട്ടും കേരള അക്കാദമി ഒഫ് സ്‌കിൽ എക്‌സലൻസും സംയുക്തമായി ഐ.ടി.ഐ അടിസ്ഥാന യോഗ്യത.വനിതകൾക്കായി സൗരോർജ മേഖലയിൽ നാലു ദിവസത്തെ പരിശീലനം നൽകുന്നു.

ബി.പി.എൽ കാർഡ് ഉടമകൾ, കൊവിഡ്, പ്രളയം എന്നിവ മൂലം തൊഴിൽ നഷ്ടപ്പെട്ടവർ, സിംഗിൾ പേരന്റ്, ഭിന്നശേഷിക്കാരായ മക്കളുടെ മാതാവ്, വിധവ, വിവാഹ ബന്ധം വേർപെടുത്തിയവർ, ഒ​റ്റ പെൺകുട്ടിയുടെ മാതാവ് എന്നീ വിഭാഗത്തിൽപെട്ടവർക്കാണ് അവസരം. ഓരോ ജില്ലയിലും 10 പേർക്ക് വീതം അവസരം ലഭിക്കും. അനെർട്ടിന്റെ വെബ്‌സൈ​റ്റിലെ (www.anert.gov.in) ലിങ്ക് വഴി 15 വരെ അപേക്ഷിക്കാം. ഫോൺ: 9188119431, 18004251803, 9188119404.

Advertisement
Advertisement