സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും വനംവകുപ്പിന്റെ അറിവോടെ: മന്ത്രി

Wednesday 06 April 2022 2:35 AM IST

കോഴിക്കോട്: വിവാദമായ മുട്ടിൽ മരംമുറിക്കൽ കേസിൽ ആരോപണ വിധേയനായ വനംവകുപ്പിലെ ഡെപ്യൂട്ടി കൺസർവേറ്റർ എൻ.ടി സാജനടക്കം നാല് ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും വനംവകുപ്പിന്റെ അറിവോടെയാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. സർക്കാർ തീരുമാനമായിരുന്നു അത്. സ്ഥലംമാറ്റത്തിന് സിവിൽ സർവീസ് ബോർഡ് ചേരേണ്ട ആവശ്യമില്ല. കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്‌റ്റേ ചെയ്തത് സർക്കാരിനെ കേൾക്കാതെയാണ്.

സർക്കാരിന്റെ അഭിപ്രായം ട്രൈബ്യൂണലിനെ അറിയിക്കും. നാളെ മറുപടി നൽകും. അപാകതയുണ്ടെങ്കിൽ പരാതി ബോധിപ്പിക്കാനുള്ള വേദിയാണ് ട്രൈബ്യൂണൽ. പരാതി ശരിയാണെന്ന് തോന്നിയാൽ ട്രൈബ്യൂണൽ നടപടിയെടുക്കും. മരംമുറിക്കൽ കേസിൽ വനംവകുപ്പ് അന്വേഷണം ആറുമാസം മുമ്പേ തന്നെ പൂർത്തിയാക്കിയതാണ്. ക്രൈംബ്രാഞ്ചിന്റേതാണ് അന്തിമ റിപ്പോർട്ടെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement