ഫോർവേഡ് ബ്ലോക്ക് നാഷണൽ കൗൺസിലിൽ തിരുവനന്തപുരത്തു നിന്ന് അഞ്ച് പ്രതിനിധികൾ

Wednesday 06 April 2022 3:11 AM IST

തിരുവനന്തപുരം: ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ദേശീയ കൗൺസിൽ യോഗം ഏപ്രിൽ 8,9 തീയതികളിൽ ഒറീസയിലെ ഭുവനേശ്വർ ലോഹ്യ അക്കാഡമി ഹാളിൽ നടക്കുമെന്നും കേരളത്തിൽ നിന്ന് 35 പ്രതിനിധികൾ പങ്കെടുക്കുമെന്നും ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി. മനോജ്‌ കുമാർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആർ.എസ്. ഹരി എന്നിവർ അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് അഞ്ച് പ്രതിനിധികൾ ദേശീയ കൗൺസിലിൽ പങ്കെടുക്കും. ദേശീയ ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ് കൗൺസിൽ ഉദ്ഘാടനം ചെയ്യും. പാർട്ടി ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താനുള്ള പ്രമേയം ദേശീയ സെക്രട്ടറി ജി. ദേവരാജൻ അവതരിപ്പിക്കും. കേരളത്തിലെ ഫോർവേഡ് ബ്ലോക്കിന്റെ സ്ഥാപക പ്രസിഡന്റ് മുഹമ്മദ്‌ അബ്ദുൾ റഹ്മാൻ, ഐ.എൻ.എ ഹീറോ വക്കം ഖാദർ എന്നിവരുടെ പേരിലുള്ള പവലിയനുകൾ കൗൺസിൽ സമ്മേളന നഗരിയിലെ ചരിത്ര പ്രദർശന ഹാളിൽ ഇടം നേടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisement
Advertisement