സമൂഹസമ്പർക്ക സഹവാസ ക്യാമ്പ്

Friday 08 April 2022 12:32 AM IST

ചേർത്തല: ഡി.എൽ.എഡ് വിദ്യാർത്ഥികളുടെ കരിക്കുലത്തിന്റെ ഭാഗമായുള്ള 15 ദിവസത്തെ സമൂഹ സമ്പർക്കസഹവാസ ക്യാമ്പ് 'ഒന്നിച്ചൊന്നായ്" ടി.ഡി ടി.ടി.ഐ തുറവൂരിൽ ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ ദീപ,പഞ്ചായത്ത് അംഗം കൃഷ്ണദാസ്,പി.ടി.എ.വൈസ് പ്രസിഡന്റ് വി.എസ് ജയ്ചന്ദ്,പ്രിൻസിപ്പൽ കെ.എ,.പത്മം,എഡ്യൂക്കേ​റ്ററായ ഹരികൃഷ്ണ ബാബു, വി.ആശ,രാകേഷ് കമ്മത്ത് എന്നിവർ സംസാരിച്ചു.

ക്യാമ്പിനോടനുബന്ധിച്ച് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സുലേഖ പ്രസാദ്, (എ.എസ്.ഐ,വുമൺ സെൽ),ദീപ (സീനിയർ സിവിൽ പൊലീസ് ഓഫീസർ) എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി.പ്രിൻസിപ്പൽ കെ.എൻ.പത്മം സ്വാഗതവും അദ്ധ്യാപക വിദ്യാർത്ഥി പ്രതിനിധി അലീന ഷാനവാസ് നന്ദിയും പറഞ്ഞു.ക്യാമ്പിന്റെ ഭാഗമായി അദ്ധ്യാപക വിദ്യാർത്ഥികളുടെ പാർലമെന്റ്, വിവിധ കലാപരിപാടികൾ,വിദഗ്ദരുടെ ക്ലാസുകൾ, സർവമത പ്രാർത്ഥന തുടങ്ങിയവ നടത്തും. 15ന് ക്യാമ്പ് സമാപിക്കും.

Advertisement
Advertisement