അവധിക്കാല ക്യാമ്പ്

Friday 08 April 2022 12:34 AM IST

തിരുവനന്തപുരം:കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് സമിതി ആസ്ഥാനത്ത് അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കും.12 മുതൽ മേയ് 27 വരെയാണ് ക്യാമ്പ്.വിവിധ പാഠ്യേതര വിഷയങ്ങളിൽ ക്ലാസുകൾ,പ്രമുഖരുമായുള്ള സംവാദം,ഉല്ലാസ പരിപാടികൾ,വിനോദ യാത്രകൾ,വിവിധ കലാപരിപാടികൾ എന്നിവ ക്യാമ്പിൽ ക്രമീകരിച്ചിട്ടുണ്ട്.8-16 വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.ക്യാമ്പിൽ പ്രവേശനം ലഭിക്കുന്നതിനുള്ള അപേക്ഷാഫോം 11ന് ഉച്ചയ്ക്ക് 12ന് മുമ്പായി തൈക്കാട് സമിതി ആസ്ഥാനത്ത് സമർപ്പിക്കണം.ഫോൺ: 0471-2324932, 9446554264.

Advertisement
Advertisement