ആശാൻ സ്മാരകത്തിൽ പുസ്തകമേള സംഘടിപ്പിക്കും

Friday 08 April 2022 12:35 AM IST

തിരുവനന്തപുരം:മഹാകവി കുമാരനാശാന്റെ 150ാം ജന്മവാർഷികാഘോഷങ്ങൾക്ക് മുന്നോടിയായി തോന്നയ്ക്കൽ കുമാരനാശാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൾച്ചറിൽ ഏപ്രിൽ 10 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആശാൻ സ്മാരക പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം നടത്തും.കുമാരനാശാന്റെ സമ്പൂർണ കൃതികൾ അടക്കമുള്ള ആശാൻ സ്മാരക പ്രസിദ്ധീകരണങ്ങൾ 50 ശതമാനം വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങാവുന്നതാണ്. ജയന്തിയോടനുബന്ധിച്ച് നടത്തുന്ന ആശാൻ കാവ്യാലാപന മത്സരം 10ന് രാവിലെ 10ന് ആരംഭിക്കുമെന്ന് സെക്രട്ടറി പ്രൊഫ.എം.ആർ.സഹൃദയൻ തമ്പി അറിയിച്ചു.

Advertisement
Advertisement