കരിക്കകം ചാമുണ്ഡിക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കം

Friday 08 April 2022 1:17 AM IST

തിരുവനന്തപുരം : പ്രശസ്തമായ കരിക്കകം ചാമുണ്ഡിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്നലെ തുടക്കമായി.വൈകിട്ട് അഞ്ചിന് ഗുരുമന്ദിരത്തിലെ പൂജയോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. രാവിലെ നടതുറന്നതു മുതൽ വൻഭക്തജനത്തിരക്കായിരുന്നു. വൈകിട്ട് ആറിന് നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.കോഴിക്കോട് അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരിക്ക് കരിക്കകത്തമ്മ പുരസ്ക്കാരം നൽകി ആദരിച്ചു. ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ എം.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഫലക സമർപ്പണവും ചലച്ചിത്രതാരം ശ്വേത മേനോൻ കലാപരിപാടികളുടെ ഉദ്ഘാടനവും നിർവഹിച്ചു. നഗരസഭ ഡെപ്യൂട്ടിമേയർ പി.കെ.രാജു മുഖ്യപ്രഭാഷണം നടത്തി.കൗൺസിലർ ഡി.ജി.കുമാരൻ,സ്ഥപതി ആർ.സംഗമേശ്വരൻ,ട്രസ്റ്റ് ഭാരവാഹികളായ വിക്രമൻനായർ,വി.എസ്.മണികണ്ഠൻ നായർ,എം.ഭാർഗവൻ നായർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement