പ്രതിപക്ഷ നേതാക്കളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

Friday 08 April 2022 2:12 AM IST

ന്യൂഡൽഹി: പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം പിരിഞ്ഞതിന് പിന്നാലെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്‌ദുള്ള അടക്കം പാർലമെന്റിലെ വിവിധ പാർട്ടികളുടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ, എം.പിമാർ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ തവണ സഭ പിരിഞ്ഞപ്പോഴും പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർലമെന്റിന്റെ മാന്യത നിലനിറുത്തുന്ന തരത്തിലുള്ള ചർച്ചകളും സംവാദങ്ങളും അനിവാര്യമാണെന്ന് ഓർമ്മപ്പെടുത്താനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് സ്പീക്കർ ഓം ബിർള ട്വീറ്റ് ചെയ‌്തു.

Advertisement
Advertisement