മുല്ലപ്പെരിയാർ: ആശ്വാസകരം.

Saturday 09 April 2022 12:00 AM IST

തൊടുപുഴ. മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആശങ്കകൾ മുഖ്യവിഷയമായി പരിഗണിക്കപ്പെട്ടുവെന്നതാണ് സുപ്രീം കോടതി വിധിയിലെ ആശ്വാസമെന്ന് കേസിൽ പൊതുതാത്പര്യ ഹർജി നൽകിയിരുന്ന ഡീൻ കുര്യാക്കോസ് എം.പി. 2021ലെ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന പ്രശ്‌നമാണ് മുല്ലപ്പെരിയാർ സുരക്ഷാ വിഷയം എന്ന പരാമർശം ആശ്വാസകരമാണ്. ഈ നിയമത്തിന്റെ പരിധിയിലേക്ക് വരുന്നത് വരെ മേൽനോട്ട സമിതിയെ ശാക്തീകരിക്കുന്നതിനാണ് തീരുമാനം. ഡാം സേഫ്‌റ്റി ബില്ലിലൂടെ യാഥാർത്ഥ്യമാകേണ്ടതായ എല്ലാ അവകാശങ്ങളുമാണ് മേൽനോട്ട സമിതിക്ക് ലഭ്യമായിരിക്കുന്നത്. ഇതു വഴി ശാസ്ത്രീയമായി ഡാമിന്റെ ദുർബലാവസ്ഥയെ പരിശോധനയിലൂടെ തെളിയിക്കപ്പെടാനുള്ള അവസരമുണ്ടാകും.

Advertisement
Advertisement