എ. കെ. ജി -പോട്ടത്തറ റോഡ് ഉദ്ഘാടനം

Sunday 10 April 2022 12:11 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ എ. കെ. ജി -പോട്ടത്തറ റോഡ് എച്ച്. സലാം എം.എൽ. എ ഗതാഗതത്തിനായി തുറന്നുകൊടുത്തു.72 ലക്ഷം രൂപ ചെലവിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പാണ് റോഡ് നിർമ്മിച്ചത്. 1036 മീറ്റർ നീളത്തിലും, 3.5 മീറ്റർ വീതിയിലുമാണ് ടാർ ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.ആർ.അശോകൻ, വി.അനിത, പഞ്ചായത്തംഗം പ്രജിത്ത് കാരിക്കൽ, സി.പി.എം വണ്ടാനം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. അൻസാരി, അസിസ്റ്റന്റ് എൻജിനീയർ ആർ.റജീനാ ബീവി എന്നിവർ സംസാരിച്ചു.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

Advertisement
Advertisement