പ്രധാൻ മന്ത്രി സംഗ്രഹാലയ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

Sunday 10 April 2022 5:55 AM IST

ന്യൂഡൽഹി: ഇതുവരെ രാജ്യം ഭരിച്ച പ്രധാനമന്ത്രിമാരുടെ നേതൃപാടവവും രാജ്യത്തിനായി നല്കിയ സംഭാവനകളും അടങ്ങിയ പ്രധാൻ മന്ത്രി സംഗ്രഹാലയ 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. ഇതുവരെ രാജ്യം ഭരിച്ച എല്ലാ പ്രധാനമന്ത്രിമാരുടേയും വ്യക്തിഗത ശേഖരത്തിലുള്ള ഉപഹാരങ്ങളും സ്മരണികകളും ഇവിടെയുണ്ടാകും. അംബേദ്ക്കറിന്റെ 131 ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം നടക്കുന്നത്.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ വ്യക്തിഗത ശേഖരത്തിലുള്ളതും നിലവിൽ നെഹ്റു മ്യൂസിയത്തിൽ ഇല്ലാത്തതുമായ വസ്തുക്കളാണ് ഈ മ്യൂസിയത്തിന്റെ പ്രധാനാകർഷക ഘടകം.

നിരവധി ബ്ലോക്കുകളിലായി പണിപൂർത്തിയാക്കിയ ഈ പ്രദർശനാലയം ഇന്ത്യാ ചരിത്രവും ലോകരാഷ്ട്രങ്ങളുമായി അതാത് കാലത്ത് ഇന്ത്യയ്ക്കും ഭരണാധികാരികൾക്കുമുണ്ടായിരുന്ന ബന്ധം തുറന്നുകാട്ടുന്നതായിരിക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. 10,491 ചതുരശ്ര മീറ്ററിൽ നിർമ്മിച്ചിരിക്കുന്ന മ്യൂസിയത്തിന്റെ നിർമ്മാണത്തിനായി മരം മുറിക്കുകയോ മാറ്റി നടുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

Advertisement
Advertisement