ഇ വെഹിക്കിൾ കോഴ്സുകൾക്കായി രണ്ട് കേന്ദ്രങ്ങൾ തുടങ്ങും

Sunday 10 April 2022 12:14 AM IST

തിരുവനന്തപുരം:പ്രമുഖ ഇലക്ട്രിക് വെഹിക്കിൾ നിർമ്മാണകമ്പനികളായ എം.ജി മോട്ടോഴ്സ്,ഹീറോ ഇലക്ട്രിക്,ഒലെക്ട്രാ ഗ്രീൻടെക് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാനത്ത് ഇ വെഹിക്കിൾ മെക്കാനിക്സ് പഠിക്കാൻ പുതിയ രണ്ടുകേന്ദ്രങ്ങൾ തുടങ്ങും. മലപ്പുറത്തെ തവനൂരിലെയും പത്തനംതിട്ടയിലെ കുന്നന്താനത്തുമുള്ള അസാപ് കേന്ദ്രങ്ങളിലാണിത് ആരംഭിക്കുക.
ഹൈബ്രിഡ്,ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് പ്രത്യേകമായി പഠിക്കാൻ രാജ്യത്താദ്യമായാണ് ഇത്തരം കോഴ്സും സെന്ററും തുടങ്ങുന്നത്.ഇതിനായി അസാപ് കേരളയും ഇന്നാെവേറ്റീവ് എൻജിനിയേഴ്സ് സൊസൈറ്റിയും ധാരണാപത്രം ഒപ്പുവച്ചു.മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡിപ്ളോമയോ ബി.ടെക്കോ നേടിയവർക്കാണ് പ്രവേശനം.പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജോലിയും നൽകും.ഇലക്ട്രിക് വെഹിക്കിൾ പവർട്രെയിൻ സർട്ടിഫൈഡ് ഡിപ്ലോമ, ആർക്കിടെക്ചർ ആൻഡ് എനർജി സ്റ്റോറേജ്, സർട്ടിഫൈഡ് ഡിപ്ലോമ ഇൻ ഇലക്ട്രിക് വെഹിക്കിൾ ഡിസൈൻ സിമലേഷൻ ആൻഡ് കമ്പോണന്റ് സെലക്‌ഷൻ, എക്സിക്യൂട്ടീവ് പി.ജി ഇൻ ഇലക്ട്രിക് വെഹിക്കിൾ എൻജിനിയറിംഗ് കോഴ്സുകളാണ് തുടങ്ങുക. പട്ടികജാതി വിഭാഗങ്ങൾക്ക് പട്ടികജാതി വികസനവകുപ്പ് ധനസഹായം നൽകും.

Advertisement
Advertisement