മയക്ക് മരുന്നും വിദേശമദ്യവും പിടികൂടി

Sunday 10 April 2022 2:17 AM IST

കരുനാഗപ്പള്ളി : താലൂക്കിലെ വിവിധ ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്നും കഞ്ചാവും വിദേശമദ്യവും പിടികൂടി. ഡൂക്ക് ബൈക്കിൽ സൂക്ഷിച്ചിരിക്കുന്ന 27 ഗ്രാം എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്. കല്ലേലിഭാഗം പൊയ്കയിൽ വടക്കത്തിൽ ഫൈസലിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ക്ലാപ്പന ഭാഗത്ത് നിന്ന് ആക്ടീവ സ്കൂട്ടറിൽ കടത്തികൊണ്ട് വന്ന ഒമ്പത് ലിറ്റർ വിദേശ മദ്യവുമായി കൃഷ്ണപുരം വില്ലേജിൽ ഹരിഭവനത്തിൽ ഹരികുമാറിനെ ( 45 ) അറസ്റ്റ് ചെയ്തു. കല്ലേലിഭാഗത്തു നിന്ന് സ്കൂട്ടറിൽ കടത്തികൊണ്ടു വന്ന അഞ്ച് ലിറ്റർ വിദേശ മദ്യവുമായി പ്രിയാ ഭാവനത്തിൽ മോഹനനെയും ( 56 ) അറസ്റ്റ് ചെയ്തു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ശിവപ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്ന പരിശോധന. പ്രിന്റീവ് ഓഫീസർ പി.എ.അജയകുമാർ, എ.അജിത്കുമാർ, ഗ്രേഡ് പ്രിന്റീവ് ഓഫീസർ എസ്.ആർ.ഷെറിൻരാജ്, സിവിൽ എക്സൈസ് ഓഫീസർ എസ്.സന്തോഷ്, അനിൽകുമാർ, ശ്രീകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Advertisement
Advertisement